അഭയ ഹിരണ്മയി ഒരു മാസ് തന്നെ, ഡാന്‍സിനൊപ്പം താളം പിടിച്ച് ഗോപി സുന്ദര്‍
Updated: Saturday, February 27, 2021, 13:21 [IST]

സംഗീത സംവിധായകന് ഗോപി സുന്ദറും പാര്‍ട്ണറുമായ ഗായികയുമായ അഭയ ഹിരണ്മയിയുടെയും ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരുടെയും ഒന്നിച്ചുള്ള റൊമാന്റിക് ഫോട്ടോകളും അഭയ നടത്താറുള്ള ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോള്‍ ട്രന്‍ഡിങ്ങായി ഓടിക്കൊണ്ടിരിക്കുന്ന വിജയ് ചിത്രത്തിലെ വാത്തി കമ്മിങ് എന്ന തട്ട് പൊളിപ്പന്‍ ഗാനത്തിനാണ് ഇവരുവരും ചുവടുവയ്ക്കുന്നത്. കൈകള്‍ കൊണ്ട് ചില മൂവ് മെന്റുകകള് നടത്തിയാണ് ഗോപി സുന്ദര്‍ അഭയയ്ക്ക് പ്രോത്സാഹനം നല്‍കിയത്.

അദ്ദേഹത്തൈ കൊണ്ട് ഡാന്‍സ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം എന്നാണ് അഭയ ഈ വീഡിയോ ഷെയര്‍ കൊണ്ട് കുറിച്ചത്. ഗോപി സുന്ദറുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

വിമര്‍ശനങ്ങളും പരിഹാസങ്ങളും വകവയ്ക്കാതെ ഇരുവരും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ച പാട്ടുകള്‍ എല്ലാം ശ്രദ്ധനേടിയിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, ടു കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിലാണ് ഗോപീ സുന്ദറിന്റെ സംഗീതത്തില്‍ അഭ പാടിയിട്ടുള്ളത്.





