കിടിലൻ കട്ടത്തൈരും നെയ്യും ഏറെ ഇഷ്ടം; ആരാധകർ ആകാംക്ഷയോടെ അറിയാൻ കാത്തിരുന്ന ഗർഭകാല വിശേഷങ്ങളുമായി കരീന
Updated: Tuesday, November 3, 2020, 18:06 [IST]

സ്വപ്നതുല്യമായ ജീവിതത്തിലെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡിലെ പ്രിയ താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും. ഗര്‍ഭിണിയായ കരീനയുടെ വിശേഷങ്ങള്‍ തിരക്കി താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ എത്തുന്ന ആരാധകര്‍ നിരവധിയാണ്. ഇപ്പോഴിതാ ഗര്‍ഭകാലത്തെ ഭക്ഷണരീതിയെയും വ്യായാമത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് പ്രിയതാരം.
വളരെ പണ്ടു കാലം മുതലേ' രണ്ട് പേര്‍ക്ക് വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് എന്നൊക്കെയുള്ള ധാരണകള്‍ ഉണ്ടെന്ന് തോന്നുന്നു, പക്ഷെ നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി തന്നെയാണ് ആഹാരം കഴിക്കുന്നത്. ഇതില്‍ കൃത്യമായി പാലിച്ചിരിക്കേണ്ട ചട്ടങ്ങളൊന്നും ഇല്ല. കഴിക്കുന്നതെല്ലാം ഇരട്ടി കഴിക്കണം എന്നൊന്നുമില്ല. കൂടാതെ എന്നും ഞാന്‍ ഒരുപാട് തൈര് ആഹാരത്തില്‍ ചേര്‍ക്കും. പ്രത്യേകിച്ച് രാവിലത്തെ ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഒപ്പം', എന്നും കരീന പറയുന്നു.
എല്ലായ്പ്പോഴും ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനമെന്നാണ് താന്‍ കരുതുന്നതെന്നും കരീന പറഞ്ഞു. 'ഞാന്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന ഒരാളാണ്. എന്റെ എല്ലാ ഭക്ഷണത്തിലും നെയ്യ് അടങ്ങിയിട്ടുണ്ടാകും. പാലുത്പന്നങ്ങള്‍ ഏറെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടെന്നും താരം. മനോഹരമായ ഗര്‍ഭകാലത്ത് എല്ലാ സ്ത്രീകളും നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും കഴിവതും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും കരീന പറഞ്ഞു. സമീകൃതമായ ആഹാരം ഉറപ്പാക്കുന്നതുപോലെ വ്യായാമവും വേണം. 40 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പോലും ഇപ്പോള്‍ പറയുന്നുണ്ട്. ഞാന്‍ സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും യോഗ ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് എന്നും കരീന പറഞ്ഞു.