ഈ രീതിയൊക്കെ കണ്ട് പഠിച്ചല്ലേ കുഞ്ഞുങ്ങൾ വളരുന്നത്; വസ്ത്രധാരണത്തെക്കുറിച്ച് തുറന്നടിച്ച് നടൻ ബാല

Updated: Saturday, November 7, 2020, 15:55 [IST]

ഇന്ന് സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യത്തിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്തുന്ന ആളുകൂടിയാണ് ബാല. വസ്ത്രധാരണത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഒരു മറുപടി എന്നോണം തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് ബാല. ബാല പറഞ്ഞ ആ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ബാലയുടെ വാക്കുകള്‍….

 ഓരോരുത്തർ വെറുതെ സോഷ്യല്‍ മീഡിയയില്‍ വന്നു വസ്ത്രധാരണത്തെപ്പറ്റി സംസാരിക്കുമ്പോള്‍ ഞാന്‍ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്, കാണുന്നവര്‍ കാണു അല്ലാത്തവര്‍ മാറി നില്‍ക്കു എന്നൊക്കെ വിളിച്ചു കൂവുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക ഇതൊക്കെ കണ്ടു പഠിച്ചാണ് നമ്മുടെ കുട്ടികള്‍ വളരുന്നത്.


അതായത്.. ഉദാഹരണത്തിന് നമ്മള്‍ ഒരു മരണ വീട്ടില്‍ പോകുമ്പോള്‍ അവിടുത്തെ ചുറ്റുപാടും, ആള്‍ക്കാരുടെ മാനസികാവസ്ഥയും നോക്കിയല്ലേ പോകാറ്, അല്ലാതെ ഒരു മരണവീട്ടിലേക് കോട്ടും സ്യുട്ടും ധരിച്ചു പോകാന്‍ പറ്റുമോ, ആരെങ്കിലും പോകുമോ. 

കൂടാതെ  വസ്ത്രധാരണത്തെ പറ്റി ഘോരം ഘോരം പ്രസംഗിക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക ഇതിക്കെ കണ്ടാണ് നമ്മുടെ മക്കള്‍ വളരുന്നത്. നമ്മളെ കണ്ടാണ് അവരും പഠിക്കുന്നത്. കുട്ടികള്‍ മാത്രമല്ല അയല്‍ക്കാരും സുഹൃത്തുക്കളും ഒക്കെ നമ്മളെ ശ്രദ്ധിക്കാന്‍ ഉണ്ടാകും എന്നാണ് ബാല പറയുന്നത്.