ജീവിതത്തില്‍ നടന്നത് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഉപദേശം തരാന്‍ വരുന്നവരോട് നടന്‍ ബാല പറയുന്നു

Updated: Wednesday, February 3, 2021, 13:22 [IST]

ചില സത്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയേ മതിയാകുള്ളൂവെന്ന് നടന്‍ ബാല. വീണ്ടും ബാലയുടെ വീഡിയോ വന്നിരിക്കുകയാണ്. ഒരു അസുഖമുണ്ടായി ഡോക്ടറെ കാണാന്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ പരിശോധിക്കാതെ മെഡിസിന്‍ എടുത്തു തരുന്നു. അത് നിങ്ങള്‍ വാങ്ങി കഴിക്കുമോ എന്ന ഉദാഹരണം പറഞ്ഞുകൊണ്ടാണ് ബാല എത്തിയത്. സത്യം അന്വേഷിച്ചിട്ടു മാത്രം പെരുമാറുക എന്നാണ് ബാല പറയുന്നത്. ഒരാളുടെ ജീവിതത്തില്‍ നടന്നത് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അറിയാതെ എങ്ങനെയാണ് നിങ്ങള്‍ ഉപദേശിക്കാന്‍ വരുന്നതെന്ന് ബാല ചോദിക്കുന്നു.

ഒരു ഡോക്ടറുടെ അടുത്ത് രോഗി ചെന്നാല്‍ അവരുടെ പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കിയതിനുശേഷമാണ് മെഡിസിനും മറ്റ് ഉപദേശങ്ങളും നല്‍കുന്നത്. അതുപോലെയാണ് ജീവിതത്തിലെ പലരുടെയും പ്രശ്‌നങ്ങള്‍ അറിയേണ്ടതെന്നാണ് ബാല പറയുന്നത്. ആദ്യം അയാളെക്കുറിച്ച് പഠിക്കണം, അറിയണം എന്നാണ് താരം പറഞ്ഞുതരുന്നത്.

ആര്‍ക്കും ഫ്രീയായി ഉപദേശം നല്‍കാന്‍ കഴിയും. കുറച്ച് ദിവസം മുന്‍പ് തന്നെ വേദനിപ്പിച്ച ഒരു കാര്യം പറയാനാണ് ബാല വന്നത്. അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയുടെ അടുത്തു ചെന്ന കാര്യമാണ് ബാല പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, നല്ലൊരു വ്യക്തിയാണെന്ന് ബാല പറയുന്നു. അദ്ദേഹത്തിന് ഒരു വലിയ പ്രശ്‌നം ഉണ്ടായി. പലരും അദ്ദേഹത്തിന്റെ അടുത്തെത്തി ഉപദേശിച്ചു പോയി. ഞാനും പോയിരുന്നു, എന്താണ് പ്രശ്‌നം എന്നു തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഒരുപാട് പേര്‍ വന്നു പോയി. ആരും ഇതുവരെ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചിട്ടില്ല ബാലാ എന്നാണ് അദ്ദേഹം പറഞ്ഞത്. 

 

എനിക്ക് ഫോണ്‍ ബെല്ലടിക്കുമ്പോള്‍, വീടിന്റെ കോളിംഗ് ബെല്ലടിക്കുമ്പോഴൊക്കെ പേടിയാണ്. ഇനി ആരുടെ ഉപദേശമാണ് കേള്‍ക്കാന്‍ പോകുന്നത് എന്നോര്‍ത്ത് പേടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആത്മഹത്യ ചെയ്താലോ എന്നു വരെ തോന്നിപ്പോയെന്ന് ആ താരം എന്നോട് പറഞ്ഞെന്ന് ബാല പറയുന്നു. ഞാന്‍ ഒരുപാട് സ്‌നേഹിച്ചവര്‍ ഫ്രീ ആയി ഉപദേശിച്ചു പോകുന്നു. എന്റെ വേദന എന്താണെന്ന് പോലും അവര്‍ ചോദിച്ചില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കലും ആരോടും ഇങ്ങനെ ചെയ്യരുതെന്ന് ബാല പറയുന്നു. 

 

അടുത്തവരുടെ ജീവിതം എന്താണെന്ന് മനസ്സിലാക്കി അതിനുള്ള സൊലൂഷന്‍ കൊടുക്കുകയാണ് വേണ്ടത്. ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുവന്നയാളാണ് ബാല. അതാകാം താരം ഇങ്ങനെ പ്രതികരിച്ചതും. മറ്റൊരാളെ ഉപദേശിക്കാന്‍ നമുക്ക് അര്‍ഹതയുണ്ടോ എന്ന് ചിന്തിക്കണമെന്നും ബാല പറയുന്നുണ്ട്. മൂന്നാമത്തെ കാര്യമായി ബാല പറയുന്നത്. തെറ്റായ പ്രാര്‍ത്ഥന ആര്‍ക്ക് വേണ്ടിയും നടത്തരുത്. 

പ്രശ്‌നങ്ങളെല്ലാം തീര്‍ന്ന് മുന്നോട്ട് പോകാന്‍ കഴിയും. എന്നാല്‍,നിങ്ങളുടെ ഉപദേശം ഒരാളെ മാനസിക പിരിമുറുക്കത്തിലേക്ക് കൊണ്ടുപോകാം. അത് ഉണ്ടാക്കരുതെന്നാണ് ബാല പറയുന്നത്. ഉപദേശിക്കുന്ന സമയം കൊണ്ട് നാല് പേര്‍ക്ക് നന്മ ചെയ്യൂവെന്നും ബാല പറയുന്നു.