അവര്‍ തന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടു, നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടിയാണെന്ന് തുറന്നടിച്ച് നടന് ബാല
Updated: Saturday, February 27, 2021, 14:19 [IST]

നടന് ബാലയുടെ ജീവിതം എന്നും ചര്‍ച്ചാ വിഷയമായതാണ്. ഗായിക അമൃതയുമായുള്ള വിവാഹ ജീവിതവും പിന്നീടുണ്ടായ വിവാഹ മോചനവും മകളുമായി ബന്ധപ്പെട്ട വാര്‍ത്തകളുമെല്ലാം ചര്‍ച്ചയായതാണ്. ബാലയുടെ പുതിയ അഭിമുഖമാണ് വൈറലാകുന്നത്.

ചില ചോദ്യങ്ങള്‍ക്ക് നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടിയാണ് എന്നാണ് ബാല പറയുന്നത്. അവര്‍ തന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞ് തന്റെ വീട് വരെ അക്രമിക്കാന്‍ ആളുകള്‍ വന്നു എന്നാണ് ബാല അമൃതയുടെ പേരെടുത്തു പറയാതെ പ്രതികരിച്ചത്. ചില ചോദ്യങ്ങളില്‍ നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടി ആണ് എന്നും ബാല വ്യക്തമാക്കി.

സ്വന്തം യൂട്യൂബ് ചാനലിലൂടെ ബാല പല കാര്യങ്ങളും സംസാരിച്ചു കൊണ്ട് വരാറുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ബാല എന്നും ആരാധകര്‍ക്കിടയില്‍ വലിയ സ്ഥാനം കണ്ടെത്താറുണ്ട്. അടുത്തിടെയാണ് ഡോക്ടറേറ്റ് ബാലയ്ക്ക് ലഭിച്ചത്.

വിവാഹം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും നൂറു ശതമാനം പേടിയുണ്ട് എന്നാണ് ബാല മുന്‍പ് പ്രതികരിച്ചത്. താന്‍ ഒരാളെയും കുറ്റപ്പെടുത്തുന്നില്ല, തന്നെ എത്ര ദ്രോഹിച്ചാലും എല്ലാവരും നന്നായി ഇരിക്കട്ടെ.

തന്നെ പത്തു സ്നേഹിച്ചാല്‍ താന്‍ നൂറു തിരികെ നല്‍കും. അങ്ങനെ ഒരു പെണ്ണ് വരട്ടെ എന്നാണ് മറ്റൊരു വിവാഹത്തെ കുറിച്ച് ബാല പറയുന്നത്. മകളോടൊപ്പം കുറച്ച് ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും ഒരുപാട് ജന്മം കുടെ ഉണ്ടായ അനുഭവമാണ്. തന്റെ മരണ ശേഷം എങ്കിലും തന്റെ കാര്യങ്ങള്‍ നടത്തി കൊണ്ടുപോകാന്‍ മകള്‍ ഉണ്ടാകും, ഇത് എഴുതി വച്ചുകൊള്ളൂ എന്നും ബാല പറയുന്നു.