പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും. സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ചലച്ചിത്രതാരം ദേവൻ!!!

Updated: Thursday, November 12, 2020, 16:05 [IST]

നിരവധി ചിത്രങ്ങളിലൂടെ സഹനടനായും വില്ലനായും എല്ലാം പ്രേക്ഷകരെ അമ്പരപ്പിച്ച നടനാണ് ദേവൻ. മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്വന്തമായി രാഷ്ട്രീയ നിലപാടുകൾ ഉള്ള വ്യക്തിയാണ് ദേവൻ.

 

ഇപ്പോഴിതാ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി തന്നെ അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. എറണാകുളം പ്രസ്‌ക്ലബിൽ വച്ച് നടത്തിയ വാർത്താ സമ്മേളനത്തിലൂടെയായിരുന്നു പുതിയ പാർട്ടിയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. വാർത്താ സമ്മേളനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് താരം.

  

ഇടത് സർക്കാർ ജനങ്ങളെ വഞ്ചിച്ചു എന്നും മുഖ്യമന്ത്രി പിണറായ വിജയന്റെ നിലപാട് സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മലയാളികളുടെ ആത്മാഭിമാനം തകർത്തും എന്നും ദേവൻ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ ജീർണതയാണ്  പുതിയ പാർട്ടി രൂപീകരിക്കാൻ പ്രേരിപ്പിച്ചത്.ഒരു മുന്നണിയിലും സഹകരിക്കാതെ ഒറ്റയ്ക്ക് സ്വന്തം ചിഹ്നത്തില് മത്സരിക്കും. നവകേരള പീപ്പിൾസ് പാർട്ടിയുടെ ഔദ്യോഗിക പതാക പ്രകാശനവും ചടങ്ങിൽ നടത്തി.