ഈ കേസൊക്കെ കഴിയട്ടേ... ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി നടന്‍ ദിലീപ്

Updated: Monday, February 8, 2021, 13:47 [IST]

കൊറോണ ലോക്ഡൗണിനുശേഷം നടന്‍ ദിലീപിന് സിനിമകളൊന്നുമില്ലേ.... ആരാധകര്‍ സംശയങ്ങളുമായി രംഗത്തെത്തി. ഇതിനിടയിലാണ് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി സാക്ഷാന്‍ ദിലീപ് തന്നെ എത്തിയത്. കമന്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടാണ് സമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. വിപിന്‍ എം എസ് എന്ന ആരാധകന്‍ ദിലീപിനോട് ചോദിച്ച ചോദ്യവും മറുപടിയുമാണ് വൈറലായത്.

പുതിയ സിനിമയുടെ അപ്‌ഡേഷന്‍ ഉണ്ടോ ദിലീപേട്ടാ എന്ന ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടിയിങ്ങനെ.. ഈ കോസെക്കെ ഒന്നു കഴിയട്ടെ എന്നാണ് ദിലീപ് മറുപടി നല്‍കിയത്. അതൊക്കെ തീരുമെന്നും ഞങ്ങള്‍ ഒപ്പം ഉണ്ടെന്നും പലരും കമന്റ് ചെയ്തിരിക്കുന്നു. ലോക്ഡൗണിനുശേഷം ദിലീപിന്റേതായി തുടങ്ങാനിരുന്ന ചിത്രമാണ് ഖലാസി. നവാഗതനായ മിഥിലാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതമാണ് ഖലാസി എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിനായി പടുകൂറ്റന്‍ സെറ്റാണ് ഒരുക്കുകയെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, നടി ആക്രമിക്കപ്പെട്ട കേസ് മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ മറ്റ് വിശേഷങ്ങളൊന്നും തന്നെ ദിലീപ് പുറത്തുവിട്ടിട്ടില്ല. മൈ സാന്റയാണ് ദിലീപിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എന്നാല്‍, ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് പറയാം.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ കോടതി നിര്‍ത്തിവെച്ചിരുന്നു. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന് കൊറോണ രോഗം ബാധിച്ച സാഹചര്യത്തിലാണിത്. എന്നാല്‍, നാളെ മുതല്‍ വിസ്താരം തുടങ്ങുന്നതായിരിക്കും. നടി കാവ്യാ മാധവനെയും നാദിര്‍ഷയെയും വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിചാരണയ്ക്ക് കൂടുതല്‍ സമയം തേടി കോടതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നടപടികള്‍ വൈകുന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ആവശ്യം. അതിനിടെയാണ് അഭിഭാഷകന് കൊറോണ വന്നത്.

ഇതിനിടെ നാദിര്‍ഷയുടെ മകളുടെ വിവാഹവും ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവും ഗംഭീരമായിട്ടാണ് നടന്നത്. ഈ രണ്ട് ചടങ്ങിലും ദിലീപും കുടുംബവും താരങ്ങളായിരുന്നു. വേര്‍ പിരിഞ്ഞ ശേഷം ഒരു അകലം പാലിച്ചാണ് ദിലീപും മഞ്ജുവും നില നിന്നിരുന്നത്. കണ്ടു മുട്ടാന്‍ ഉള്ള അവസരങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് പേരും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ദിലീപ് പങ്കെടുക്കുന്ന ചടങ്ങുകളില്‍ മഞ്ജു പങ്കെടുക്കാറില്ല അതു പോലെ തന്നെ മഞ്ജു പങ്കെടുക്കുന്ന ചടങ്ങുകളില്‍ ദിലീപും പങ്കെടുക്കാറില്ല. എന്നാല്‍ ആദ്യമായി രണ്ട് പേരും ഒരു പരിപാടിയില്‍ പങ്കെടുത്ത വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിനാണ് ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞ ശേഷം ആദ്യമായി പങ്കെടുക്കുന്നത്.