ഫിറ്റ്നസിന് വേണ്ടി പ്രയത്നിച്ച് നടന് ജയറാം, താരത്തിന്റെ പുതിയ രൂപം കണ്ട് മലയാളികള്‍ അമ്പരന്നു
Updated: Friday, March 5, 2021, 17:31 [IST]

തമിഴ് ചിത്രത്തിന്റെ വിജയത്തിനുശേഷം നടന് ജയറാം എവിടെയാണ്? പലര്‍ക്കുമുള്ള സംശയം താരം തീര്‍ത്തു. ജയറാം ഇപ്പോള്‍ ഫിറ്റ്നസ് നേടിയെടുക്കാനുള്ള പ്രയത്നത്തിലാണ്. ഏറ്റവും പുതിയ ഫോട്ടോ കണ്ട് മലയാളികള്‍ ഞെട്ടിപ്പോയി. വീട്ടില്‍ നിന്ന് വര്‍ക്കൗട്ട് ചെയ്യുന്ന ഫോട്ടോയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

വീണ്ടും ചെറുപ്പമായതു പോലെയെന്ന് ആരാധകര്‍ പറയുന്നു. പ്രായം കൂടുംതോറും എവഗ്രീന്‍ താരങ്ങളുടെ ഫിറ്റ്നസും കൂടുകയാണോ എന്നാണ് പലര്‍ക്കുമുള്ള ചോദ്യം. മുന്‍പും ഫിറ്റ്നസ് ചിത്രങ്ങള്‍ ജയറാം പങ്കുവെച്ചിരുന്നു. തടി കുറച്ച് നല്ല ജിം ബോഡിയോടെയാണ് താരം എത്തിയിരുന്നത്.

പദ്മരാജന് സംവിധാനം ചെയ്ത 'അപരന്' എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട് കുടുംബപ്രേക്ഷകരുടെ നായകനായിരുന്നു ജയറാം. നിരവധി ചിത്രങ്ങള്‍.

എന്നാല്‍, ഇന്ന് മലയാളത്തില്‍ നല്ല വേഷങ്ങളൊന്നും ജയറാമിനെ തേടി വരാറില്ല. താരം തമിഴിലും തെലുങ്കിലുമാണ് ശ്രദ്ധേയമാകുന്നത്. തമിഴില്‍ എന്നും നല്ല വേഷങ്ങള്‍ ജയറാമിന് ലഭിക്കാറുണ്ട്. പുത്തം പുതുകാലൈ എന്ന ചിത്രമാണ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലോക്ഡൗണ്‍ സമയമായതുകൊണ്ടുതന്നെ ഒടിടി റിലീസായിരുന്നു ചിത്രം.

ജയറാമിന്റെ ചെറുപ്പ കാലം അവതരിപ്പിച്ചത് കാളിദാസ് ആയിരുന്നു. ഉര്‍വശിയാണ് ജോഡിയായി എത്തിയിരുന്നത്. നീണ്ട വര്‍ഷത്തിനുശേഷമാണ് ജയറാം ഉര്‍വശിയും ജോഡിയായി ഒരു സിനിമയില്‍ അഭിനയിക്കുന്നത്.

നമോ എന്ന ചിത്രമാണ് ജയറാമിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. സംസ്കൃത ചിത്രമായ നമോയില് ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായിട്ടാണ് ജയറാം എത്തുന്നത്.