വാലന്റൈന്‍ റൊമാന്റിക് ഫോട്ടോഷൂട്ട്, ഒപ്പം നടന്‍ ജോണ്‍കൊക്കനും

Updated: Monday, February 15, 2021, 12:43 [IST]

ഞായറാഴ്ച ഫെബ്രവരി 14, പ്രണയിതാക്കളുടെയും ദമ്പതിമാരുടെയും ദിവസം. പ്രണയം എന്നും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ തന്റെ പ്രണയം തുറന്നു പറഞ്ഞെത്തിയ ദിവസം. ഫെബ്രവരി 14 എന്ന മധുരമായ ദിവസം ആഘോഷമാക്കി കൊണ്ട് പലരും രംഗത്തെത്തി. കപ്പിള്‍സ് റൊമാന്റിക് ഫോട്ടോകളാണ് പങ്കുവെച്ച്. പല ചലച്ചിത്ര താരങ്ങളും ഫോട്ടോകള്‍ ഷെയര്‍ ചെയ്തു.

തന്റെ കാമുകനോടും കാമുകിയോടും പ്രണയം തുറന്നു പറഞ്ഞും അവര്‍ക്കൊപ്പം സമയം ചെലവഴിച്ചും ആഘോഷപൂര്‍വ്വമാക്കി. നടി റബേക്ക സന്തോഷിന്റെ വിവാഹനിശ്ചയവും വാലന്റൈന്‍ ദിനത്തില്‍ ശ്രദ്ധേയമായിരുന്നു. നടന്‍ ജോണ്‍ കൊക്കനും ഭാര്യ പൂജയും വാലന്റൈന്‍ ആശംസകളുമായി എത്തിയിരുന്നു.

 

വാലന്റൈന്‍സ് ദിനത്തില്‍ കിടിലം ഫോട്ടോഷൂട്ട് നടത്തിയാണ് താരം എത്തിയത്. ഇരുവരുടെ മാലിദ്വീപിലെ ഗ്ലാമറസ് റൊമാന്റിക് ഫോട്ടോകള്‍ വൈറലായിരുന്നു. മലയാള നടനായ ജോണ്‍ കൊക്കന്‍ തമിഴ്, തെലുങ്ക്, കന്നഡ എന്നിവയില്‍ സജീവമാണ്. വെള്ളച്ചാട്ടം പശ്ചാത്തലമാക്കിയുള്ളതായിരുന്നു ഇവരുടെ വാലന്റൈന്‍ ഫോട്ടോഷൂട്ടുകള്‍. 

 

ബാഹുബലി ഒന്നാം ഭാഗം, വീരം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ നടനാണ് ജോണ്‍. ജോണിന്റെ ഫിറ്റ്‌നസ് പങ്കാളി കൂടിയാണ് പൂജ. 
നടി മീര വാസുദേവനുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ജോണ്‍ പൂജയെ വിവാഹം ചെയ്യുന്നത്. മീരക്കും ജോണിനും ഒരു മകനുണ്ട്

 

വാലന്റൈന്‍ ഫോട്ടോഷൂട്ട്

 

വാലന്റൈന്‍ ഫോട്ടോഷൂട്ട്

 

വാലന്റൈന്‍ ഫോട്ടോഷൂട്ട്

 

വാലന്റൈന്‍ ഫോട്ടോഷൂട്ട്

 

വാലന്റൈന്‍ ഫോട്ടോഷൂട്ട്