നടന്‍ ലുക്മാന്‍ വിവാഹിതനാകുന്നു, ഇതാണ് താരത്തിന്റെ പെണ്ണ്

Updated: Tuesday, February 23, 2021, 15:13 [IST]

നടന്‍ ലുക്മാന്‍ വിവാഹിതനാകാന്‍ പോകുന്നു. വിവാഹനിശ്ചയത്തിന്റെ ഫോട്ടോ പങ്കുവെച്ചു. സഹനടനായിട്ടാണ് ലുക്മാന്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്മാന്‍. എഞ്ചിനീയര്‍ മേഖലയില്‍ നിന്നാണ് ലുക്മാന്റെ സിനിമാ അരങ്ങേറ്റം.

സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ് ആദ്യ തുടക്കം. പിന്നീട്, കെഎല്‍ 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലാണ് ലുക്മാന്‍ അഭിനയിച്ചത്.

 

മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തില്‍ പോലീസ് വേഷം ലുക്മാന് ഏറെ ശ്രദ്ധ നേടികൊടുത്തിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും ജാതീയമായ വിവേചനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പോലീസുകാരനായി എത്തി പ്രേക്ഷകരുടെ കണ്ണു നനയിച്ച അഭിനയമാണ് ലുക്മാന്‍ കാഴ്ച വെച്ചിരുന്നത്.