നടന് മധുപാലിന്റെ മകള്‍ വിവാഹിതയായി
Updated: Thursday, January 28, 2021, 14:06 [IST]

നടനും തിരക്കഥാകൃത്തും സംവിധായകനുമായ മധുപാലിന്റെ മകള്‍ വിവാഹിതയായി. മാധവി മധുപാലിന്റെ ഹല്‍ദി ഫോട്ടോകളും വിവാഹ ഫോട്ടോകളും വൈറലാകുകയാണ്. വഴുതക്കാട് ഗോപികയില്‍ എം.ഗോപിനാഥന് നായരുടേയും സി. മായയുടേയും മകന് അരവിന്ദാണ് മാധവിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

മധുപാല്‍-രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. ഇരുവര്‍ക്കും മീനാക്ഷി എന്ന ഒരു മകള്‍ കൂടിയുണ്ട്.ശാന്തിഗിരി ആശ്രമത്തില്‍വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വളരെ ലളിതമാ ചടങ്ങായിരുന്നു. സെറ്റ് സാരിയിലാണ് മാധവി എത്തിയത്. പിന്നീട് നടന്ന വിവാഹ റിസപ്ഷനില്‍ സിനിമാ-സീരിയല്‍ രംഗത്തെ നിരവധിപേര്‍ പങ്കെടുത്തു.

മാധവിയുടെ സഹോദരി മീനാക്ഷി വിവാഹവിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ടെലിവിഷന്‍ അവതാരകയായും സിനിമാ വസ്ത്രാലങ്കാരികയായും മാധവി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജീവ് അഞ്ചലിന്റെ സംവിധാന സഹായിയായി ബട്ടര്‍ഫ്ലൈസ് എന്ന സിനിമയിലൂടെയായിരുന്നു മധുപാലിന്റെ സിനിമാപ്രവേശനം.1997ല്‍ ഭാരതീയം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. പൃഥ്വിരാജിനെ നായകനാക്കി 2008-ല്‍ മധുപാല്‍ തലപ്പാവ് എന്ന സിനിമ സംവിധാനം ചെയ്തു. മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ ചലച്ചിത്ര പുരസ്ക്കാരം തലപ്പാവ് മധുപാലിന് നേടിക്കൊടുത്തു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം മധുപാല്‍ ചെയ്തിട്ടുണ്ട്.