ബാഹുബലി പ്രഭാസിന്റെ ഷൂട്ടിങ് സെറ്റില്‍ തീപിടിത്തം ഉണ്ടായതെങ്ങനെ? താരത്തിന് എന്ത് സംഭവിച്ചു?
Updated: Wednesday, February 3, 2021, 17:32 [IST]

ബാഹുബലി താരം പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന സിനിമാ ലൊക്കേഷനില്‍ തീപിടിത്തം. ആദിപുരുഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഇന്നലെയാണ് തീപിടിത്തം ഉണ്ടായത്. സെറ്റിലെ ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണം. അപകടം ഉണ്ടായ സമയത്ത് ഗുര്‍ഗോണിലെ സിനിമ ലൊക്കേഷനില്‍ അറുപതോളം പേര് ഉണ്ടായിരുന്നു.
#WATCH I Mumbai: A fire has broken out at a studio in Goregaon; 8 fire tenders present at the spot. No injuries reported yet. More details awaited. pic.twitter.com/GJ9pNB0q0x
— ANI (@ANI) February 2, 2021
എന്നാല്‍ പ്രഭാസും സെയ്ഫ് അലിഖാനും ഷൂട്ടിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ താരങ്ങള്‍ സുരക്ഷിതരാണ്. തീ നിയന്ത്രണവിധേയമാക്കാനായി ഫയര്‍ എന്ജിന്, ജംബോ ടാങ്കര്‍, വാട്ടര്‍ ടാങ്കര്‍, ജെസിബി എന്നിവ മുംബൈ അഗ്നിശമന സേന അയച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട് ചെയ്തു. ആളപായമൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

2022 ആഗസ്റ്റ് പതിനൊന്നിനാണ് 'ആദിപുരുഷ്' റിലീസ് ചെയ്യുക. 3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. ഹിന്ദി-തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ വില്ലന്‍. രാവണനെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്.