ഉയരം വെക്കാന്‍ ഒരുപാട് ശ്രമിച്ചു, ഇപ്പോള്‍ ഒരാഗ്രഹമേ എനിക്കുള്ളൂ, സൂരജ് പറയുന്നു
Updated: Wednesday, February 10, 2021, 15:26 [IST]

ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി ഒരാളുടെ കൈപിടിച്ച് കൊടുക്കണമെന്ന് പറഞ്ഞ് വന്നിരിക്കുകയാണ് സിനിമാ താരം സൂരജ് തേലക്കാട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ കുഞ്ഞപ്പനെ ഓര്‍മ്മയില്ലേ... ടെലിവിഷന്‍ ഷോകളില്‍ വേറിട്ട ശൈലി കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് സൂരജ്.തന്റെ ആഗ്രഹങ്ങള്‍ ഓരോന്നായി നിറവേറ്റുകയാണ് സൂരജ്.

2018ല്‍ പുതിയ വീട് വാങ്ങിയതും കഴിഞ്ഞ വര്‍ഷം പുതിയ കാറുവാങ്ങിയതും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു ആഗ്രഹം പങ്കുവെച്ചാണ് സൂരജ് എത്തിയത്. തന്റെ സഹോദരിയെ വിവാഹം കഴിപ്പിച്ച് അയക്കണമെന്നാണ് സൂരജിന്റെ അടുത്ത ആഗ്രഹം. ഇതിന് പറ്റിയ ഒരാള്‍ വന്നാല്‍ അതും നടക്കുമെന്ന് താരം കൂട്ടിച്ചേര്‍ത്തു.
ഒരു അഭിമുഖത്തിലാണ് സൂരജ് തന്റെ ആഗ്രഹം പറഞ്ഞത്. സഹോദരി സ്വാതിക്കും തനിക്കും പൊക്കം കുറവുള്ളതിനെക്കുറിച്ച് ചെറുപ്പത്തില്‍ തന്നെ ഇക്കാര്യം മനസില്‍ ഉള്കൊണ്ടത് എങ്ങനെയാണെന്നും സൂരജ് വ്യക്തമാക്കുന്നുണ്ട്. പൊക്കംവെക്കാനുള്ള ചില ശ്രമങ്ങള്‍ ചെറുപ്പം മുതലേ നടത്തിയിരുന്നു. ഇതിനായി അച്ഛന്റെ പേഴ്സില്‍ നിന്നും കുറേ കാശും ചിലവാക്കി. എന്നാല്‍, അതുകൊണ്ടൊന്നും ഒരു ഗുണവുമുണ്ടായില്ല. വീട്ടില്‍ കുറച്ച് കുപ്പികള്‍ നിറഞ്ഞതല്ലാതെ പൊക്കം കൂടിയില്ലെങ്കിലും മനസ്കൊണ്ട് ഒരുപാട് ഉയരത്തിലാണ് രണ്ട്പേരുമെന്നും സൂരജ് പറയുന്നു.

കലാജീവിതത്തിലേക്ക് കടന്നതില്‍ വീട്ടുകാരുടെ നല്ല സപ്പോര്‍ട്ട് സൂരജിന് ലഭിച്ചിരുന്നു. കലയിലൂടെ ഉയരത്തില്‍ എത്തണമെന്ന അച്ഛന്റെ വാക്ക് ഇന്നും സൂരജിന്റെ മനസ്സിലുണ്ട്. ഇപ്പോള്‍ സൂരജിന്റെ ആഗ്രഹം തന്റെ ചേച്ചിയെ നല്ലൊരാളുടെ കൈകളില്‍ ഏല്‍പ്പിക്കണം എന്നുള്ളതാണ്. വലിയ മനസ്സുള്ള ഒരാള്‍ തന്നെ വേണം. ഈ സുന്ദരിക്കുട്ടിയെ എനിക്ക് ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണമെന്നും ആ അസുലഭ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും സൂരജ് പറയുന്നു.

സൂരജിന് പ്രായം 24 കഴിഞ്ഞു. മലയാള സിനിമയിലേക്കും സൂരജ് ചുവടുറപ്പിച്ചിരിക്കുന്നു. ടെലിവിഷന്‍ ഷോകളില്‍ കോമഡി താരമായിട്ടാണ് സൂരജ് എത്താറുള്ളത്. പിന്നീട് ചാര്‍ളി, കാപ്പിചീനോ, അമ്പിളി, ഉദാഹരണം സുജാത, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് തുടങ്ങിയ ചിത്രങ്ങളിലും സൂരജ് വേഷമിട്ടു.