ബിഗ് ബോസില്‍ പോകുന്നവരോട് അഭിരാമിക്ക് ചിലത് പറയാനുണ്ട്
Updated: Thursday, February 11, 2021, 14:12 [IST]

ബിഗ് ബോസില്‍ പങ്കെടുക്കാനിരിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ഉപദേശവുമായി ഗായിക അഭിരാമിയെത്തി. കഴിഞ്ഞ തവണ ബിഗ് ബോസില്‍ ഇടയ്ക്ക് വെച്ച് കയറിയ രണ്ട് താരങ്ങളായിരുന്നു ഗായിക അമൃത സുരഷേും സഹോദരി അഭിരാമിയും. ഷോയില്‍ ശക്തമായ മത്സരമായിരുന്നു ഇരുവരും നടത്തിയത്. ഷോയുടെ പകുതിയില്‍ നിന്നും കയറി വന്ന ഇരുവര്‍ക്കും ആരാധകരുമുണ്ടായിരുന്നു.

ഇടയ്ക്ക് വെച്ച് ഷോ നിര്‍ത്തേണ്ടിവന്നത് നല്ല വിഷമമുണ്ടാക്കിയെന്ന് അഭിരാമി പറയുന്നു. എന്നാല്‍ അന്ന സാഹചര്യം അതായിരുന്നു. ഇനിയും അവസരം ലഭിച്ചാല്‍ ബിഗ് ബോസില്‍ പോകുമെന്നാണ് അഭിരാമി വ്യക്തമാക്കിയത്. ബിഗ് ബോസില്‍ എത്തിയതിനുപിന്നാലെ താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും അഭിരാമി പറയുകയുണ്ടായി.

അത്തരമൊരു സാഹചര്യത്തില്‍ എത്തിയാല്‍ ആരായാലും ശക്തരായി പോകും. ഇപ്പോള്‍ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുകയാണ് അഭിരാമിയും. അതേസമയം, മത്സരാര്‍ത്ഥികളായി രണ്ട് പേരെ കാണാന്‍ ആഗ്രഹമുണ്ട് അഭിരാമിക്ക്. സംവിധായകന് ലിജോ ജോസ് പെല്ലിശേരിയും നിര്‍മാതാവ് വിജയ് ബാബുവുമാണ് ആ രണ്ട് പേര്.

രണ്ടുപേരും അഭിരാമിയുടെ അടുത്ത സുഹൃത്തുക്കളാണ്. ഒരാള്‍ തന്റെ ആശയങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്നയാളാണ്. അതേസമയം, മറ്റേയാള്‍ തന്റെ ആശയം എന്താണെന്ന് കാണിച്ചു തരും, എടുക്കണോ വേണ്ടയോ എന്ന് കാണുന്നവര്‍ക്ക് തീരുമാനിക്കാം. ഇവര്‍ രണ്ടുപേര്‍ വന്നാല്‍ ബിഗ് ബോസ് പൊളിയായിരിക്കുമെന്നും അഭിരാമി പറയുന്നു. ബിഗ് ബോസിലേക്ക് പോകുന്നവര്‍ ആത്മാര്‍ത്ഥമായി നില്‍ക്കണമെന്നും അഭിരാമി പറയുന്നുണ്ട്. ഒരിക്കലും അവിടെ മറ്റൊരു സ്വഭാവം കാണിക്കാന്‍ കഴിയില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ശരിക്കുള്ള സ്വഭാവം പുറത്തു വരിക തന്നെ ചെയ്യമെന്നും അഭിരാമി പറയുന്നു.