ഇത്ര ചീപ്പാകാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു, പൊട്ടിത്തെറിച്ച് നടി അഹാന കൃഷ്ണ

Updated: Thursday, February 4, 2021, 10:26 [IST]

സോഷ്യല്‍ മീഡിയയിലൂടെ പൊട്ടിത്തെറിച്ച് നടി അഹാന കൃഷ്ണയെത്തി. സഹോദരി ദിയ കൃഷ്ണയെക്കുറിച്ച് ചോദിച്ചതിനാണ് അഹാനയുടെ പ്രതികരണം. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന താര കുടുംബത്തിലാണ് അഹാന കൃഷ്ണ. മറ്റ് മക്കളെ പോലെയല്ല, അഹാന കുറച്ച് ബോള്ഡ്  ആണെന്ന് നടനും അച്ഛനുമായ കൃഷ്ണകുമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ താരം പ്രതികരിച്ചത് ആരാധകന്റെ ചോദ്യത്തോടാണ്. സഹോദരി ദിയയുമായി താങ്കള്‍ ഫൈറ്റാണോ? എന്ന ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് അഹാന. നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു ഇത്ര നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍ എന്നാണ് അഹാന കൊടുത്ത മറുപടി. അവളെന്റെ സഹോദരിയാണ്, ഞങ്ങള്‍ ഒരിടത്ത് നിന്നുമാണ് ഈ ഭൂമിയിലേക്കു വന്നത്. അതോണ്ട് ഇത്തരം കുത്തിത്തിരിപ്പു ടൈപ്പ് ചോദ്യങ്ങള്‍ ചോദിച്ചു സ്വയം ചീപ്പാകരുത് പ്ലീസ് എന്നാണ് അഹാന പറഞ്ഞത്. 

 

അതോടൊപ്പം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും താരം ഉത്തരം നല്‍കി. വീട്ടില്‍ ആദ്യ വിവാഹം ആരുടേത് ആകും എന്ന ചോദ്യത്തിന് എന്റെ ആയിരിക്കില്ല എന്നാണ് അഹാനയുടെ മറുപടി. സഹോദരി ദിയയ്ക്കും ഇഷാനിക്കും ബോയ് ഫ്രന്റ്സുണ്ട്. എന്നാല്‍, ഇതുവരെ ആരോടും പ്രണയമുള്ളതായി അഹാന പറഞ്ഞിട്ടില്ല. നല്ല സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്യുന്നതിന്റെ തിരക്കിലുമാണ് താരമിപ്പോള്‍. 

 

ആരാധകരുടെ ആവശ്യപ്രകാരം മധുപോലെ പെയ്ത മഴയില്‍ എന്ന ഗാനവും അഹാന ലൈവിലൂടെ പാടുന്നുണ്ട്. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും ഡാന്‍സിലും അഹാന മിടുക്കിയാണ്. അടി, നാന്‍സി റാണി എന്നിവയാണ് അഹാനയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് അടി. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് അഹാന പറയുന്നത്. ദുല്‍ഖര്‍ അമേസിങ് പ്രൊഡ്യൂസറാണെന്നും ഷൈന്‍ ടോം ചാക്കോ അടിപൊളിയാണെന്നും താരം പറയുന്നു. സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ സിനിമയിലെത്തുന്നത്. സിനിമ പരാജയപ്പെട്ടെങ്കിലും താരം ലൂക്കയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.