യുകുലെലെ വായിച്ച് നടി അഹാന കൃഷ്ണ, സാരിയില്‍ അതീവ സുന്ദരി

Updated: Tuesday, February 23, 2021, 11:25 [IST]

റെഡ് വൈന്‍ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായി നടി അഹാന കൃഷ്ണ. കൂടെ യുകുലെലെ എടുത്തൊരു പരീക്ഷണവും. അടുത്തിടെ ഒരു സുഹൃത്ത് സമ്മാനിച്ച യുകുലെലെ എടുത്താണ് തമിഴ് പാട്ട് കാച്ചിയത്. വിജയുടെ മാസ്റ്റര്‍ എന്ന ചിത്രത്തിലെ കുട്ടി സ്റ്റോറി എന്ന പാട്ടിനൊപ്പമാണ് അഹാന കൃഷ്ണയുടെ യുകുലെലെ വായന.

പാട്ടിനെ ഒരുപാട് ഇഷ്ടമുള്ള താരമാണ് അഹാന. അത്യാവശ്യം പാട്ടുപാടാനും അഹാനയ്ക്ക് അറിയാം. പാട്ടുപാടുന്ന വീഡിയോ അഹാന പങ്കുവയ്ക്കാറുണ്ട്. പാട്ടില്‍ മാത്രമല്ല ഡാന്‍സിലും കഴിവ് തെളിയിച്ച താരമാണ് അഹാന. യുകുലെലെ പഠിക്കുകയാണ് താനിപ്പോള്‍ എന്നാണ് താരം കുറിക്കുന്നത്.

ഫാത്തിമ ഹക്കീം എന്ന സുഹൃത്താണ് യുകുലെലെ സമ്മാനിച്ചത്. മനോഹരമായി പെയിന്റ് ചെയ്ത യുകുലെലെയാണിത്. ഇതിനിടെ സാരിയുടുത്തുള്ള ഫോട്ടോഷൂട്ടും നടത്തി അഹാന. 

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസിന്റെ ചിത്രത്തിലാണ് അഹാന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അടി എന്നാണ് ചിത്രത്തിന്റെ പേര്. ഷൈന്‍ ടോം ചാക്കോ, ധ്രുവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. രതീഷ് രവിയാണ് തിരക്കഥ. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.