മാത്തന്റെ ആപ്‌സ് ഇനി മടങ്ങിവരുമോ? നടി ഐശ്വര്യ ലക്ഷമി തെലുങ്കിലേക്ക്,

Updated: Tuesday, February 16, 2021, 12:50 [IST]

നടി ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്ക് ചിത്രം ഒരുങ്ങുന്നു. സത്യദേവ് ആണ് ഐശ്വര്യയുടെ നായകനായി എത്തുന്നത്. ഗോഡ്‌സെ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഐശ്വര്യ ലക്ഷ്മി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പൂജാ ഫോട്ടോകള്‍ താരം തന്നെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

സത്യദേവും ഐശ്വര്യയും ആയിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നും സൂചനയുണ്ട്. ഗോപി ഗണേഷ് പട്ടാമ്പ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. 

 

ഗോപിയും സത്യദേവും ഒന്നിച്ചു ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 2018ല്‍ ഇരുവരും ബ്ലഫ് മാസ്റ്റര്‍ എന്ന ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി കല്യാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

ഗോപിയും സത്യദേവും ഒന്നിച്ചു ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. 2018ല്‍ ഇരുവരും ബ്ലഫ് മാസ്റ്റര്‍ എന്ന ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. സി കല്യാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍ തിരക്കോട് തിരക്കിലാണ്. ഐശ്വര്യ ലക്ഷ്മിയും ടൊവിനോ തോമസും ഒന്നിക്കുന്ന കാണെക്കാണെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിരിക്കുകയാണ്. ഇതുകൂടാതെ അര്‍ച്ചന 31 നോട്ടൗട്ട്, കുമാരി, ബിസ്മി സ്‌പെഷ്യല്‍ എന്നീ ചിത്രങ്ങളാണ് ഐശ്വര്യയുടേതായി പുറത്തുവരാനുള്ളത്. 

 

പൊന്നിയില്‍ സെല്‍വന്‍ എന്ന തമിഴ് ചിത്രത്തിലും ഐശ്വര്യ വേഷമിടുന്നുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാളത്തിലെത്തുന്നത്. മായാനദിയിലെ വേഷമാണ് ഐശ്വര്യയ്ക്ക് കിടിലം ബ്രേക്ക് നല്‍കിയത്. പിന്നീട് നിരവധി ചിത്രങ്ങള്‍.