ആരാണീ അമേയ മാത്യു? ആരൊക്കെ ചവിട്ടിയാലും മുന്നോട്ടുതന്നെ പോകുമെന്ന് നടി അമേയ

Updated: Saturday, February 13, 2021, 12:01 [IST]

ആരാണീ അമേയ മാത്യു? ആരൊക്കെ ചവിട്ടിയാലും മുന്നോട്ടുതന്നെ പോകും. നടി അമേയയുടെ പോസ്റ്റ് വൈറലാകുന്നു. കരിക്ക് വീഡിയോയിലൂടെയാണ് അമേയയെ മലയാളികള്‍ക്ക് പരിചിതം. ഒരൊറ്റ സീരിസിലൂടെ മറ്റ് താരങ്ങള്‍ക്ക് ലഭിക്കാത്ത ഹൈപ്പാണ് അമേയയ്ക്ക് ലഭിച്ചത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലും അമേയ വേഷമിട്ടിട്ടുണ്ട്. എന്നാല്‍, കരിക്കിലെ വേഷത്തിലൂടെയാണ് അമേയ ശ്രദ്ധിക്കപ്പെടുന്നത്.

സൈക്കിളിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഒരു മേസെജ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ അമേയ. മിക്ക ആളുകളുടേയും ആദ്യത്തെ വാഹനം സൈക്കിളായിരിക്കുമെന്നും, ജീവിതത്തേയും സൈക്കിളുപോലെ കാണണമെന്നുമാണ് അമേയ പറയുന്നത്. അതിന്റെ കാരണമായി അമേയ പറയുന്നത്, ആരൊക്കെ ചവിട്ടിയാലും സൈക്കിള്‍ മുന്നോട്ടുതന്നെ പോകുന്നു എന്നതാണ്.

 

ധാരാളം പേര്‍  അമേയയുടെ പോസ്റ്റിനു കമന്റുമായി എത്തിയിട്ടുണ്ട്. നല്ലൊരു പോസിറ്റീവ് മെസ്സേജാണ് നല്‍കിയതെന്ന് ആളുകള്‍ പറയുന്നു. മോഡലിംഗ് രംഗത്ത് സജീവമാണ് അമേയ. പല ഫോട്ടോഷൂട്ടുകളും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പെട്ടെന്നുള്ള അച്ഛന്റെ മരണം അതുണ്ടാക്കിയ വേദനയും പങ്കുവെച്ച് മുന്‍പ് അമേയ എത്തിയിരുന്നു.

 

സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ അമേയയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അച്ഛന്റെ മരണമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നും ആ വേര്‍പാട് തനിക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നുവെന്ന് അമേയ പറഞ്ഞിരുന്നു. പഠനത്തില്‍ പോലും അന്ന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റിയില്ല. പ്ലസ്ടു പരീക്ഷ തോല്‍ക്കുമെന്നുവരെ പേടിച്ചിരുന്ന അനുഭവവും അമേയ പങ്കുവെച്ചിരുന്നു.

 

സിനിമയില്‍ എത്തിയപ്പോള്‍ അപ്പയ്ക്ക് അതു കാണാന്‍ സാധിച്ചില്ലല്ലോ എന്നൊരു വിഷമമുണ്ട്. അപ്പയുടെ ഏറ്റവും പ്രിയപ്പെട്ട മകളായിരുന്നു അമേയ. കരിക്ക് എന്ന വെബ്‌സീരീസ് അമേയയ്ക്ക് നല്ലൊരു ബ്രേക്കാണ് നല്‍കിയത്. അമേയ എന്ന പേരില്‍ തന്നെയാണ് കരിക്കില്‍ വേഷമിട്ടത്.