പുതിയ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങി നടി അനന്യ
Updated: Friday, February 19, 2021, 15:44 [IST]

ആഞ്ചനേയനെ വിവാഹം ചെയ്ത് വിവാദങ്ങളില്‍പെട്ട നടി അനന്യ ഇപ്പോള്‍ എവിടെയാണ്? വിവാഹശേഷവും അനന്യ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.എന്നാല്‍, ഇടയ്ക്കപ്പോഴോ അനന്യ എന്ന നടി മിസ്സിങായിരുന്നു. എന്നാല്‍, മലയാളികള്‍ അനന്യയെ തിരക്കിയതുമില്ല. മലയാളത്തില്‍ നല്ല വേഷങ്ങളൊന്നും അനന്യയെ തേടി വന്നില്ല. അതുകൊണ്ടുതന്നെ അനന്യയുടെ ഇടവേള മലയാളികള്‍ ശ്രദ്ധിച്ചതുമില്ല. ഇപ്പോള്‍ മലയാളത്തില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് അനന്യ. താരം തന്നെയാണ് പുതിയ ഫോട്ടോ പങ്കുവെച്ച് പുതിയ വിശേഷങ്ങള്‍ പറഞ്ഞത്.

പുതിയ ചിത്രം ഭ്രമത്തിലൂടെയാണ് അനന്യ വീണ്ടും എത്തുന്നത്. നടന് പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന് ഛായാഗ്രഹണവും സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ശരത് ബാലന്റേതാണ് തിരക്കഥയും സംഭാഷണവും. കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.

ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, അനീഷ്, രാശി ഖന്ന, സുരഭി ലക്ഷ്മി, ഞാന്‍ പ്രകാശന് ഫെയിം ദേവിക എന്നിവരാണ് ഭ്രമത്തിലെ മറ്റു താരങ്ങള്‍. 1995ല്‍ പുറത്തിറങ്ങിയ പൈ ബ്രദേഴ്സ് എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ അനന്യ പിന്നീട് നായികയായി അരങ്ങേറുകയായിരുന്നു.

മലയാളത്തില്‍ സിനിമകള്‍ ലഭിക്കാത്തതു കൊണ്ടാണ് തന്നെ കാണാത്തതെന്നാണ് അനന്യ നേരത്തെ പറഞ്ഞിരുന്നത്. അല്ലാതെ വിവാഹശേഷം സിനിമ ഉപേക്ഷിച്ചതല്ലെന്നും അനന്യ പറയുന്നു. വിവാഹം തന്നെ കോലാഹലങ്ങള്‍ സൃഷ്ടിച്ചതായിരുന്നു അനന്യയുടേത്. വിവാഹിതനായ ആളെയാണ് അനന്യ വിവാഹം ചെയ്തത്. വീട്ടുകാരുമായി തെറ്റി പിരിയുകയുണ്ടായി. മാതാപിതാക്കളുമായുള്ള അകല്‍ച്ച മാറിയോ എന്ന ചോദ്യത്തിന് താരം പറഞ്ഞതിങ്ങനെ.. അത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം.

എന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. എന്നാല്‍ ആ വെറുപ്പ് അധികനാള്‍ കൊണ്ടുപോകാന്‍ എനിക്കും അവര്‍ക്കോ സാധിച്ചില്ല. ഇന്ന് എല്ലാവരും ഒന്നിച്ചാണ്. ആഞ്ജനേയന്റെ പിന്തുണയാണ് സിനിമയിലേക്ക് വരാന്‍ തന്നെ പ്രേരിപ്പിച്ചത്. സിനിമ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ചേട്ടനറിയാം. ഭര്‍ത്താവെന്ന റോളില്‍ നൂറില്‍ 90 മര്‍ക്ക് കൊടുക്കുമെന്നാണ് അനന്യ നേരത്തെ പറഞ്ഞിരുന്നത്.

സിനിമയില്‍ അവസരങ്ങള്‍ക്കായി അങ്ങോട്ട് പോകുന്ന ആളല്ല ഞാന്‍. എല്ലാ വേഷങ്ങളും ഇങ്ങോട്ട് വന്നതാണ്. എങ്കേയും എപ്പോതും എന്ന ചിത്രത്തിലെ അനന്യയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
അവസരങ്ങളെക്കുറിച്ച് ഒരിക്കലും ഭയം തോന്നിയിട്ടില്ലെന്നും എനിക്കുള്ളത് എനിക്ക് തന്നെ വരുമെന്നാണ് വിശ്വാസമെന്നും അനന്യ പറഞ്ഞിരുന്നു. സീനിയേഴ്സ്, ഡോക്ടര്‍ ലൗ, പുതിയ നിയമം, മാസ്റ്റേഴ്സ്, മുല്ലമൊട്ടും മുന്തിരിച്ചാറും തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അനന്യ വേഷമിട്ടിട്ടുണ്ട്.