എന്റെ പ്രിയപ്പെട്ട ഓൺലൈൻ സദാചാര ആങ്ങളമാരേ....ഇത് നിങ്ങൾക്കുള്ള എന്റെ ശക്തമായ മറുപടി; ​ഗ്ലാമർ ഫോട്ടോ പങ്കുവച്ച് പ്രശസ്ത താരം അനശ്വര രാജൻ

Updated: Monday, November 2, 2020, 11:51 [IST]

സൂപ്പർ ഹിറ്റായി  മാറിയ  ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് അനശ്വര രാജൻ. താരത്തിന്റെ രണ്ടാമത്തെ സിനിമയായ സമക്ഷം 2018 ലാണ് പുറത്തിറങ്ങിയത്.

 

 

  ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോസാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് അനശ്വര  ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.    തന്റെ ബാത്റൂമിൽ നിന്നുള്ള സെൽഫി പങ്കുവെച്ചു കൊണ്ടാണ്  ഇപ്പോൾ എത്തിയിരിക്കുന്നത്.  സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച കാൽ വിവാദത്തിന് പിന്നാലെ ഇതിലും കാലുകൾ കാണിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം.    

 കൂടാതെ  2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങൾ ആണ് ശ്രദ്ധേയമായ മറ്റൊരു സിനിമ. വൻ ഹിറ്റായി മാറിയ ചിത്രം  50 കോടിയിലേറെ കളക്ഷനാണ് അന്ന് നേടിയത്  .   സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരം കൂടിയാണ് അനശ്വര.  എന്നാൽ അതിനൊക്കെ ശക്തമായ മറുപടിയും താരം നൽകാറുണ്ട്. പങ്കുവച്ച നിരവധി ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്.