നല്ല മൂഡിലാണോ ചേച്ചീ... മോശം കമന്റുകള്‍ നിറഞ്ഞത് നടി ആന്‍ഡ്രിയയുടെ ഫോട്ടോയ്ക്ക്

Updated: Thursday, February 18, 2021, 14:46 [IST]

തെന്നിന്ത്യന്‍ നടി ആന്‍ഡ്രിയ ജെര്‍മിയയുടെ ഏറ്റവും പുതിയ ഫോട്ടോവിന് കമന്റുകള്‍ നിറയുകയാണ്. മാസ്റ്ററിന്റെ വിജയത്തിനുശേഷം ആന്‍ഡ്രിയ നിരവധി ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മൂഡ് എന്ന ഹാഷ് ടാഗിലാണ് ഫോട്ടോ എത്തിയത്. എന്നാല്‍, ഞാരന്മാര്‍ വെറുതെ വിട്ടില്ല.

ചേച്ചി നല്ല മൂഡിലാണോ? മൂഡ് വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്നുമൊക്കെ മോശം കമന്റുകളാണ് നിറഞ്ഞത്. മലയാളികളാണ് ഇത്തരം കമന്റുമായി എത്തുന്നത്. നടിമാര്‍ കുറച്ച് ഗ്ലാമറസായി ഫോട്ടോകള്‍ പങ്കുവയ്ക്കുമ്പോള്‍ അതിനടിയല്‍ പോയി സംസ്‌കാരം പഠിപ്പിക്കുകയും, തെറി വിളിക്കുകയും ചെയ്യുന്നത് പതിവാണ്. ഇവിടെയും കണ്ടത് അതാണ്.

 

ആന്‍ഡ്രിയയുടൈ ഏറ്റവും പുതിയ ചിത്രമായിരുന്നു വിജയ് ചിത്രം മാസ്റ്റര്‍. ശക്തമായ കഥാപാത്രമായിരുന്നു ആന്‍ഡ്രിയയ്ക്ക് ലഭിച്ചത്. ആദ്യമായാണ് വിജയ്‌ക്കൊപ്പം ആന്‍ഡ്രിയ അഭിനയിച്ചത്. 

 

അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായാണ് ആന്‍ഡ്രിയ മലയാളത്തിലെത്തുന്നത്. പിന്നീട് പൃഥ്വിരാജിനൊപ്പം ലണ്ടന്‍ ബ്രിഡ്ജിലും താരം വേഷമിട്ടു. 2007ല്‍ പച്ചക്കിളി മുത്തുച്ചരം എന്ന ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ ശ്രദ്ധേയയാകുന്ന്. പുതുമുഖ താരത്തിനുള്ള അവാര്‍ഡും ആന്‍ഡ്രിയ കരസ്ഥമാക്കിയിരുന്നു.