നിറവയറുമായി നടി അനിത, ഇത് മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിന്റെ കാലം

Updated: Thursday, January 28, 2021, 10:47 [IST]

അമ്മയാകുന്നതും ഗര്‍ഭം ധരിക്കുന്നതുമൊക്കെ ഇന്നൊരു ആഘോഷമാണ്. സോഷ്യല്‍ മീഡിയയില്‍ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് തകര്‍ക്കുകയാണ്. നടി അനുഷ്‌ക ശര്‍മയുടെയും കരീന കപൂറിന്റെയും ഫോട്ടോഷൂട്ടിന് പിന്നാലെ നടി അനിത ഹാസനന്ദാനിയുമെത്തി. തന്റെ ഭര്‍ത്താവിനൊപ്പം നിറവയറുമായി നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് വൈറലാകുന്നു.

തെലുങ്ക് നടിയാണ് അനിത ഹാസനന്ദാനി. ഭര്‍ത്താവ് രോഹിത് റെഡ്ഡിയുമൊത്തുള്ള റൊമാന്റിക് ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. 2020 ഒക്ടോബറിലാണ് അനിത അമ്മയാവുന്നു എന്ന വിവരം പുറത്തുവിട്ടത്. 39ാം വയസ്സില്‍ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങിയ താരത്തിന്റെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു.

 

ഗ്ലാമറോട് കൂടി തന്നെയാണ് അനിതയുടെ ക്യാമറാ പോസ്. ടെലിവിഷന്‍ രംഗത്ത് ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് അനിതയും രോഹിത്തും. കുഞ്ഞുമായി സംസാരിക്കുന്ന രോഹിത്തിന്റെ ഫോട്ടോയും ക്യൂട്ടാകുന്നു. നിറവയറില്‍ മുത്തം കൊടുക്കുന്ന ഭര്‍ത്താവിന്റെ ഫോട്ടോയും ആരാധകര്‍ക്ക് പ്രിയമേറി. 

 

നിര്‍മ്മാതാവ് ഏക്താ കപൂര്‍ ഇരുവര്‍ക്കും ഒരു ബേബി ഷവര്‍ പാര്‍ട്ടിയും ഒരുക്കിയിരുന്നു. മഞ്ഞ ഫ്രോക്കില്‍ അനിത തിളങ്ങിയിരുന്നു. കനിക മിത്തല്‍ ഡിസൈന്‍ ചെയ്ത ഗൗണാണ് അനിത ധരിച്ചിരുന്നത്.