സ്‌കൂള്‍ ഓര്‍മ്മയിലേക്ക് പോയി, ഡാന്‍സ് കളിച്ച് നടി അഞ്ജു കുര്യന്‍

Updated: Wednesday, February 24, 2021, 16:44 [IST]

നടി അഞ്ജു കുര്യന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കസിന്‍സിനൊപ്പം ഒരു വിവാഹവേദിയിലാണ് അഞ്ജുവിന്റെ നൃത്തം. പഴയ സ്‌കൂള്‍ കാലത്തേക്ക് തിരിച്ചുപോയെന്നാണ് വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് അഞ്ജു പറയുന്നത്.

കോട്ടയം സ്വദേശിയായ അഞ്ജു ഒരു ആര്‍ക്കിടെക്റ്റ് കൂടിയാണ്. ജോലി ചെയ്യവെയാണ് മലയാള സിനിമയിലെത്തുന്നത്. ഓം ശാന്തി ഓശാനയിലെയും ഞാന്‍ പ്രകാശനിലെയും ജാക്ക് ഡാനിയേലിലെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anju Kurian (Ju) (@anjutk10)

മോഡലിങ്ങിലും സജീവമാണ് അഞ്ജു കുര്യന്‍. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട് അഞ്ജു. ദിലീപിന്റെ നായികയായി പുറത്തിറങ്ങിയ ജാക്ക് ഡാനിയേല്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.  

 

2013ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിലെത്തുന്നത്. പിന്നീട്, പ്രേമം, കവി ഉദ്ദേശിച്ചത്, ഷിബു, ജീം ബൂം ബാ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിലും തെലുഗിലും താരം വേഷമിട്ടുണ്ട്. ചെന്നൈ 2 സിംഗപ്പൂര്‍, ജൂലൈ കാട്രിന്‍, ഇഗ്‌ളൂ തുടങ്ങിയ തമിഴ് ചിത്രങ്ങളിലാണ് വേഷമിട്ടത്.