നടി ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു, വിവാഹമോചനത്തിന് കോടതിയിലെത്തി

Updated: Friday, January 29, 2021, 11:40 [IST]

മലയാള ചലച്ചിത്ര രംഗത്തുനിന്ന് ഒരു വിവാഹമോചന വാര്‍ത്ത കൂടി. നടി ആന്‍ അഗസ്റ്റിനും ഭര്‍ത്താവും ക്യാമറാമാനുമായ ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു. ഇരുവരും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ചേര്‍ത്തല കുടുംബ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച കോടതി ഫെബ്രുവരി ഒന്‍പതിനു ഹാജരാകുന്നതിന് ആന്‍ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. 

 

2014  ലാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളായി ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്നാണ് വിവരം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. 

 

എല്‍സമ്മ എന്ന ആണ്‍ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ സിനിമയിലെത്തിയത്. ജോമോന്‍ ടി ജോണ്‍ മലയാള സിനിമയിലെ മികച്ച ക്യാമറാമാന്‍ മാരില്‍ ഒരാളാണ്. വിവാഹമോചന വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചിട്ടില്ല. ആന്‍ അഗസ്റ്റിന്‍ അടുത്തിടെ നിരവധി ഫോട്ടോകള്‍ ഷെയര്‍ ചെയ്ത് രംഗത്തുവന്നിരുന്നു. മലയാളത്തിലേക്ക് താരം തിരിച്ചുവരുന്നുവെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.