ലിംഗസമത്വം ഇല്ലാതാകുന്നു, നടി അന്ന ബെന്‍ തുറന്നടിക്കുന്നു

Updated: Monday, February 1, 2021, 10:51 [IST]

കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയുടെ ബേബി മോള്‍ സുന്ദരിയാണ് കെട്ടോ... ആരാധകര്‍ ഒന്നടങ്കം പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ മോഡേണ്‍ ലുക്കിലല്ല അന്ന ബെന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അന്ന ബെന്നിന്റെ ശരിയായ ലുക്ക് അതൊന്നുമല്ല. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്തി അന്ന ബെന്‍ ഇതിനോടകം ഞെട്ടിച്ചു കളഞ്ഞു. ഇന്ന് തിരക്കോട് തിരക്കാണ് അന്ന ബെന്നിന്.

 

കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ് മുഖ്യമന്ത്രിയുടെ കൈയ്യില്‍ നിന്നു വാങ്ങിയ സന്തോഷവും അന്ന ബെന്‍ പങ്കുവെച്ചിരുന്നു. മറ്റൊരു സന്തോഷം നാരദന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതാണ്. 

 

പലപ്പോഴും ലിംഗസമത്വം ഇല്ലാതാകുന്നത് സമൂഹം സൃഷ്ടിച്ചെടുത്ത കുറേ നിയമങ്ങള്‍ മൂലമാണെന്നു തോന്നാറുണ്ടെന്ന് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അന്ന ബെന്‍. ജെന്‍ഡര്‍ റോള്‍സാണ് പലപ്പോഴും അസമത്വം സൃഷ്ടിക്കുന്നത്. അതു മാറണമെന്നും താരം പറയുന്നു. ജെന്‍ഡര്‍ റോള്‍സിനുമപ്പുറം അവസരങ്ങള്‍ നല്‍കണം. എന്നാല്‍ മാത്രമേ അസമത്വം ഇല്ലാതാകൂവെന്നും അന്ന പറയുന്നു. 

 

ഒരാളുടെ കഴിവിനെ അയാളുടെ തീരുമാനങ്ങളെ അംഗീകരിക്കാന്‍ അയാളുടെ ജെന്‍ഡര്‍ നോക്കേണ്ടതില്ലല്ലോ, എന്ന് സമൂഹം അങ്ങനെ ചിന്തിക്കുന്നോ അന്ന് അസമത്വവും ഇല്ലാതാകും എന്നും അന്ന ബെന്‍ വ്യക്തമാക്കി.