മകളുടെ ഫോട്ടോ ആദ്യമായി പുറത്തുവിട്ട് അനുഷ്‌കയും വിരാട് കൊഹ്ലിയും

Updated: Monday, February 1, 2021, 16:48 [IST]

ഒടുവില്‍ കാത്തിരുന്ന ആ കുഞ്ഞുമാലാഖയുടെ ഫോട്ടോയെത്തി. നടി അനുഷ്‌ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കൊഹ്ലയും ആദ്യമായി തന്റെ പൊന്നോമനയുടെ ഫോട്ടോ പങ്കുവെച്ചു. അനുഷ്‌ക പ്രസവിച്ച അന്നുമുതല്‍ പല കുഞ്ഞുങ്ങളുടെയും ഫോട്ടോ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതൊക്കെ വ്യാജ ഫോട്ടോയാണെന്നാണ് ഇവര്‍ പ്രതികരിച്ചത്. ദൈവ് ചെയ്ത് കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്നും ഇവര്‍ പറഞ്ഞിരുന്നു.

സമയം ആകുമ്പോള്‍ കുഞ്ഞിന്റെ ഫോട്ടോ പങ്കുവയ്ക്കുമെന്നാണ് ദമ്പതികള്‍ പറഞ്ഞത്. വാമിക എന്നാണ് കുഞ്ഞിന് പേരിട്ടത്. സ്നേഹത്തോടെയും നന്ദിയോടെയും ഒന്നിച്ചു ജീവിച്ചുവെങ്കിലും കുഞ്ഞ് വാമിക ഞങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. കണ്ണുനീര്‍, ചിരി, വിഷമം, ആനന്ദം- മിനിറ്റുകള്‍ക്കുള്ളില്‍ പലവിധ വികാരങ്ങളാണ് അനുഭവിക്കുന്നത്. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി എന്നാണ് അനുഷ്‌ക കുറിച്ചിരിക്കുന്നത്.

എന്നാല്‍, കുഞ്ഞിന്റെ മുഖം കാണിക്കുന്ന ഫോട്ടോ അല്ല ഇത്. ഇരുവരും സ്‌നേഹത്തോടെ അവളുടെ മുഖത്തേക്ക് നോക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. എന്റെ ലോകം മുഴുവന്‍ ഒറ്റ ഫ്രെയ്മില്‍ എന്നാണ് ഫോട്ടോവിന് കമന്റായി വിരാട് കുറിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2017-ലാണ് അനുഷ്‌ക്കയും വിരാടും വിവാഹിതരായത്. ഓഗസ്റ്റിലാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷം അനുഷ്‌ക്ക ആരാധകരുമായി പങ്കുവെച്ചത്. 'ഇനി ഞങ്ങള്‍ മൂന്നുപേരാണ്! 2021 ജനുവരിയില്‍ എത്തും'' എന്ന ക്യാപ്ഷനോടെയാണ് അനുഷ്‌ക്ക ഈ സന്തോഷം പങ്കുവെച്ചത്. ജനുവരി 11ന് ആണ് ഇവര്‍ക്ക് കുഞ്ഞ് മാലാഖ ജനിച്ചത്.