എത്രയാ റേറ്റ്, നടി അനുശ്രീ ഷെയര്‍ ചെയ്ത പോസ്റ്ററില്‍ അസഭ്യവര്‍ഷം
Updated: Thursday, March 4, 2021, 12:03 [IST]

നടി അനുശ്രീ ഉര്‍വശി എന്ന ഷോര്‍ട്ട് ഫിലിമിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. ശിരോവസ്ത്രം ധരിച്ച് നില്ക്കുന്ന ഒരു സ്ത്രീയാണ് പോസ്റ്ററിലുള്ളത്. ഇതോടെ പോസ്റ്ററിന് കീഴെ മോശം കമന്റുകള്‍ നിറയാന്‍ തുടങ്ങി. അസഭ്യം തുടര്‍ന്നപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നു.

ഇതെന്താണ് ചാക്കില്‍ പൊതിഞ്ഞ് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇപ്പോള്‍ പണി ഒന്നും ഇല്ല അല്ലേ.. പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ എത്രയാ റേറ്റ് എന്നൊക്കെയുള്ള കമന്റുകളുമുണ്ട്. സിനിമാക്കാര് ക്രൂരകള്‍ ഒന്നു ഓര്‍ത്തോ, നീ ഒക്കെ വെറും രോമം ആണ് മലയാളികള്‍ക്ക്.. തുടങ്ങി വളരെ മോശം കമന്റുകളാണ് എത്തിയത്.

ശബരി വിശ്വം സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമാണിത്. ശിരോവസ്ത്രം ധരിച്ച യുവതിയുടെ ചിത്രമാണ് ഈ പോസ്റ്ററില്‍. ഇതാണ് പ്രകോപനത്തിന് കാരണമായത്. പാരഡോക്സ് ഫിലിം കമ്പനി, പപ്പേട്ടന്‍സ് കഫെ എന്നിവയുടെ സംയുക്ത നിര്‍മ്മാണ സംരംഭമാണ് ഉര്‍വശി. ആനന്ദ് പി.എസ്. ആണ് ക്രിയേറ്റീവ് ഡയറക്ടറും രചയിതാവും.

വിവരണ രൂപേണയുള്ള അവതരണമാണ് ഞങ്ങള്‍ ഈ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. മഞ്ജു ചേച്ചിയുടെ ശബ്ദത്തില്‍ വിവരണം നല്‍കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇന്നത്തെ കാലത്തിന്റെ പൊളിറ്റിക്സ് പറയാനാണ് ഉദ്ദേശം. പക്ഷെ ഉര്‍വശി എന്ന പേരും ശിരോവസ്ത്രം ധരിച്ച യുവതിയും എല്ലാം ചേര്‍ന്നപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇത്തരം അസഭ്യ പ്രതികരണം ഉണ്ടായതെന്ന് സംവിധായകന് പറയുന്നു.

പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ ഇതാണ് സ്ഥിതി എങ്കില്‍, ചിത്രം ഇറങ്ങിയ ശേഷം എന്താവും അവസ്ഥയെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ശബരി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചയാള്‍ കൂടിയാണ് ശബരി. 'ലാലേട്ടനെ പോലും തെറി വിളിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.
