ഇതിലും ഭേദം തനിക്ക് വട്ടുണ്ടോ എന്ന് ചോദിക്കുന്നതാണ്, ബിഗ് ബോസിനെക്കുറിച്ച് നടി അര്‍ച്ചന കവി
Updated: Friday, January 29, 2021, 14:43 [IST]

ബിഗ് ബോസ് ത്രീയില്‍ നടി അര്‍ച്ചന കവിയുണ്ടോ എന്ന കാര്യത്തിലും തീരുമാനമായി. കിടിലം മറുപടിയുമായി എത്തിയിരിക്കുകയാണ് അര്‍ച്ചന കവി. . ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തിനൊപ്പം ആരാധകരുമായി സംവദിക്കുന്നതിന്റെ ഇടയിലാണ് ചേച്ചി ബിഗ് ബോസിലേക്കുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് അര്‍ച്ചന മറുപടി നല്‍കിയത്.

ഇതിലും ഭേദം എനിക്ക് വട്ടുണ്ടോ എന്ന് ചോദിക്കുന്നത് ആയിരുന്നില്ലേ നല്ലത് എന്നാണ് അര്‍ച്ചന മറുപടി നല്‍കിയത്. അതേസമയം, ബോബി ചെമ്മണ്ണൂര്‍, കരിക്ക് താരം അനു കെ. അനിയന്, യൂട്യൂബര്‍ അര്ജുന്, ദിയ കൃഷ്ണ, റിമി ടോമി, അനാര്‍ക്കലി മരിക്കാര്‍ എന്നീ താരങ്ങളും തങ്ങള്‍ ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

ഒട്ടേറെ പേര് ബിഗ് ബോസില്‍ ഉണ്ടോയെന്ന് ചോദിച്ച് മെസേജ് അയക്കുന്നുവെന്നാണ് റിമി ടോമിയും ദിയ കൃഷ്ണയും അനാര്‍ക്കലി മരിക്കാരുമൊക്കെ പറഞ്ഞത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് റിമി ടോമി പ്രതികരിച്ചിരുന്നു. ബിഗ് ബോസില്‍ മൊത്തെ പരദൂഷണമല്ലേയെന്നാണ് നടി അനാര്‍ക്കലി ചോദിച്ചത്.

ബിഗ് ബോസ് രണ്ടാമത്തെ സീസണ് അവസാനിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സീസണ് 3 എത്തുന്നത്. ചെന്നൈ ഇവിപി ഫിലിം സിറ്റിയിലെ സെറ്റിലായിരുന്നു രണ്ടാം സീസണ് ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു.
