താഴെ ഒന്നുമില്ലേ...പോയി നിക്കര്‍ ഇടാന്‍ ആരാധകന്‍, കിടിലം മറുപടി നല്‍കി നടി ആര്യ

Updated: Monday, February 8, 2021, 17:38 [IST]

വീണ്ടും ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തി സൈബര്‍ ആക്രമണം നേരിട്ടിരിക്കുകയാണ് നടി ആര്യയ്ക്ക്. ബോള്‍ഡ് ആന്റ് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോയാണ് ആര്യ ഷെയര്‍ ചെയ്തിരുന്നത്. ഒരു ഹുഡഡ് ഷര്‍ട്ട് ധരിച്ച് അതീവ ഗ്ലാമറസായാണ് ആര്യ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഗ്ലാമര്‍ ചിത്രത്തിന് കീഴില്‍ സദാചാര കമന്റുകള്‍ വരാനും അധികം വൈകിയില്ല.

കമന്റ് കണ്ട് വെറുതെയിരിക്കാനൊന്നും ആര്യ തയ്യാറായില്ല. പോയി നിക്കര്‍ എടുത്തിട് പെണ്ണുമ്പിള്ളേ എന്നായിരുന്നു ഒരു സദാചാര വാദിയുടെ കമന്റ്. വളരെ മോശമായിട്ടുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

 

ആക്ച്വലി സ്പീകിംഗ്, നിക്കര്‍ ഉണ്ടെടോ എന്നായി ആര്യ. നടിമാര്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇട്ടാല്‍ സദാചാരക്രമണം പതിവാണ്. നേരത്തെയും ആര്യയുടെ ഫോട്ടോഷൂട്ടിന് അടിയില്‍ മോശം കമന്റുകള്‍ ഉണ്ടായിരുന്നു.

 

ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ ജനശ്രദ്ധ നേടുന്നത്. പിന്നീട് അവതാരകയായും നടിയായും ആര്യ എത്തി. അപ്പോഴും ബഡായി ആര്യ എന്ന വിശേഷണം പോയിരുന്നില്ല. കഴിഞ്ഞ ബിഗ് ബോസ് സീസണ്‍ ടുവിലും ആര്യ എത്തിയിരുന്നു.