ഉപ്പും മുളകും പരമ്പരയിലെ അശ്വതി വിവാഹിതയാണ്, ഇത് അശ്വതിയുടെ കുഞ്ഞാണോയെന്ന് ചോദ്യം

Updated: Friday, February 5, 2021, 15:05 [IST]

ഉപ്പും മുളകും എന്ന പരമ്പരയിലെ പൂജയുടെ കുഞ്ഞാണോ ഇത്? സംശയങ്ങളുമായി ആരാധകര്‍ എത്തി. ഒരു കുഞ്ഞിനെ എടുത്തു കൊണ്ട് നടി അശ്വതി നായര്‍ പങ്കുവെച്ച ചിത്രമാണ് വൈറലായത്. ഇതാരുടെ കുഞ്ഞാണ് എന്നാണ് മലയാളികളുടെ ചോദ്യം. എന്നാല്‍ കുഞ്ഞാവയുടെ മുഖത്ത് ആരും കണ്ണുവെക്കരുതെന്ന് അശ്വതി പറയുന്നുണ്ട്. എനിക്കൊരുപാട് ഇഷ്ടമായി ഈ വാവയെ എന്നാണ് ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് അശ്വതി കുറിച്ചത്.

ഇത് തന്റെ കുഞ്ഞല്ലെന്നും നിസാമുദ്ദീന്‍ എന്നയാളുടെ കുഞ്ഞാണെന്നും അശ്വതി നായര്‍ പറയുന്നുണ്ട്. ഇത് എന്റെ സുഹൃത്തിന്റെ കുഞ്ഞാണെന്ന് സംശയവുമായി വന്നവരോട് അശ്വതി പറയുന്നു. ആരാധകരുടെ സംശയത്തില്‍ തെറ്റില്ല. കാരണം അശ്വതി വിവാഹിതയായിരുന്നുവെന്ന് അറിയുന്നതും വൈകിയാണ്. ഹരി എന്നാണ് ഭര്‍ത്താവിന്റെ പേര്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

 

ഉപ്പും മുളകും എന്ന പരമ്പരയില്‍ ലച്ചുവിന്റെ കുറവ് നികത്താന്‍ എത്തിയ താരമായിരുന്നു അശ്വതി നായര്‍.  പൂജയെന്ന വേഷമാണ് താരം പരമ്പരയില്‍ ചെയ്യുന്നത്. എന്നാല്‍, റൂഹി റുസ്തഗി ചെയ്ത ലച്ചുവിന്റെ കുറവ് നികത്താന്‍ ഒരിക്കലും പൂജയ്ക്ക് സാധിച്ചിട്ടില്ല. ലച്ചു മടങ്ങി വരണമെന്നാണ് ആരാധകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടത്. പൂജ ലച്ചുവിന് പകരക്കാരി ആണോ എന്നായിരുന്നു ആദ്യം പ്രേക്ഷകര്‍ക്ക് തോന്നിയ സംശയം. എന്നാല്‍ മുടിയന്റെ ആരാധിക ആയിട്ടാണ് അശ്വതിയുടെ വരവ്. മുടിയനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാനാഗ്രഹമുണ്ടെന്നുമായിരുന്നു പൂജ പറഞ്ഞത്. പഠനം കഴിഞ്ഞ് ജോലിയൊക്കെയായി 3 വര്‍ഷത്തിന് ശേഷം ആലോചിക്കാമെന്ന് പറഞ്ഞ് ഒരുവിധത്തില്‍ സമാധാനിപ്പിച്ചാണ് പൂജയെ യാത്രയാക്കിയത്.പൂജയുടെ സ്വഭാവവുമായി തനിക്ക് ജീവിതത്തില്‍ യാതൊരു സാമ്യതയും ഇല്ല എന്ന് അശ്വതി പറഞ്ഞിരുന്നു. 

 

ഒരു മോഡല്‍ കൂടിയാണ് അശ്വതി നായര്‍. സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമാണ് അശ്വതി നായര്‍. ഇന്‍സ്റ്റാഗ്രാമില്‍ ഒരുലക്ഷത്തില്‍ അധികം ഫോളോവേഴ്സുള്ള അശ്വതി ഒരു കലാകാരി കൂടിയാണ്. നൃത്തത്തെയും പാട്ടിനേയും സ്‌നേഹിക്കുന്ന താരം നര്‍ത്തകി കൂടിയാണ്. തന്റെ ഫിറ്റ്‌നസ് മന്ത്രം എന്താണെന്നു ചോദിച്ചാല്‍ നൃത്തം തന്നെയാണെന്നു പറയുന്ന കൊച്ചിക്കാരി ഫ്രീക്കത്തിയാണ് അശ്വതി. 

 

പക്വത കുറഞ്ഞ കഥാപാത്രത്തെയാണ് അശ്വതി ഉപ്പും മുളകില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാകാം ചിലര്‍ക്ക് പൂജയുടെ കഥാപാത്രത്തോട് അല്‍പ്പം നീരസമുണ്ടായതും. അല്‍പം മോഡേണ്‍ ആണ് അശ്വതി നായര്‍. സോഷ്യല്‍ മീഡിയ പേജുകളിലെ ഫോട്ടോഷൂട്ട് കണ്ടാല്‍ അത് മനസ്സിലാക്കാം. 

അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ അശ്വതി സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്.