ജോസഫിന്റെ പൂമുത്തോള് അങ്ങനെ വിവാഹിതയായി, നടി ആത്മീയ രാജന്റെ വിവാഹ ഫോട്ടോകള്‍ കാണാം

Updated: Monday, January 25, 2021, 13:52 [IST]

ജോസഫിന്റെ നായിക ആത്മീയ രാജന്‍ വിവാഹിതയായി. പൂമുത്തോളെ..നീ..എരിഞ്ഞ..വഴിയില്ലാ... എന്നു തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനം മലയാളികള്‍ മറക്കില്ല. മുഖത്ത് നിറയെ മുഖക്കുരുവുമായി എത്തിയ ജോസഫിന്റെ നായിക മലയാളികള്‍ അത്രമാത്രം കീഴക്കി കളഞ്ഞിരുന്നു. മറൈന്‍ എഞ്ചിനീയറായ സനൂപ് ആണ് ആത്മീയയുടെ കഴുത്തില്‍ മിന്നുകെട്ടിയത്.

നീണ്ട വര്‍ഷത്തെ പ്രണയമാണ് പൂവണിഞ്ഞത്. കണ്ണൂരില്‍ വെച്ചാണ് വിവാഹ ചടങ്ങ് നടന്നത്. തമിഴിലൂടെയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ആത്മീയയുടെ സിനിമാ അരങ്ങേറ്റം. അമീബയാണ് ആത്മീയയുടെ ആദ്യ മലയാള ചിത്രം. ജോസഫിലെ നായികാ വേഷമാണ് ആത്മീയയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത്. തുടര്‍ന്ന് ജയറാമും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ മാര്‍കോണി മത്തായി എന്ന ചിത്രത്തിലും ആത്മീയ നായികയായി എത്തി. വെള്ളത്തൂവല്‍, മനം കൊത്തി പറൈവ, കാവിയന്‍ തുടങ്ങിയവയാണ് ആത്മീയയുടെ മറ്റു ചിത്രങ്ങള്‍.

 

ചുവന്ന ഡിസൈന്‍ ബ്ലൗസും വൈറ്റ് സാരിയുമാണ് വിവാഹ വേഷം. പ്രത്യേക രീതിയിലാണ് ആത്മീയ അണിഞ്ഞൊരുങ്ങിയത്. ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് എറണാകുളത്ത് എത്തുന്ന ഇവര്‍ റിസപ്ഷന്‍ നടത്തുമെന്നാണ് വിവരം. 

 

അഭിനയത്തിനുപുറമെ ചില സാമൂഹ്യ സേവനങ്ങളിലും ആത്മീയ രംഗത്തെത്താറുണ്ട്. ലോക്ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കണ്ണൂര്‍ ജില്ല പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കോള്‍ സെന്ററില്‍ വളണ്ടിറായി ആത്മീയ എത്തിയിരുന്നു. ആവശ്യക്കാരുടെ കോളുകള്‍ സ്വീകരിക്കുകയും തുടര്‍ന്ന് ഡെലിവറി വാഹനത്തില്‍ ഒപ്പം പോയി വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.