പുതിയ സന്തോഷം പങ്കുവെച്ച് നടി ഭാവന

Updated: Wednesday, March 3, 2021, 12:06 [IST]

പുതിയ അതിഥി എത്തിയ സന്തോഷത്തിലാണ് നടി ഭാവനയും നിര്‍മ്മാതാവ് നവീനും. ബെന്‍സ് ആണ് ഭാവനയും നവീനും സ്വന്തമാക്കിയത്. താക്കോല്‍ പിടിച്ച് ഇരുവരും ഫൊട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അടുത്തിടെയായിരുന്നു ഭാവനയുടെ മൂന്നാം വിവാഹ വാര്‍ഷികം. ഇതിനുപിന്നാലെയാണ് ബെന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. 2018 ജനുവരി 22 നായിരുന്നു തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ച് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്.  

 

നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ 'റോമിയോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. 'റോമിയോ' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു. 

 

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഭാവന. മറ്റു ഭാഷാചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് 'ഇന്‍സ്പെക്ടര്‍ വിക്രം'.