കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല, ഭാവന പറയുന്നു

Updated: Friday, February 12, 2021, 17:46 [IST]

കേട്ടിട്ടും കേട്ടിട്ടും മതിയാകാത്ത പ്രിയപ്പെട്ട ഗാനം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഭാവന. മലയാളത്തില്‍ ഭാവന ഇടവേളയെടുത്തെങ്കിലും കന്നഡയില്‍ സജീവമാണ് ഭാവന. കന്നഡ നിര്‍മ്മാതാവിനെ വിവാഹം ചെയ്തതു മുതല്‍ ഭാവനയെ മലയാളികള്‍ക്ക് നഷ്ടമായി. ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രത്തിലെ നന്നവളേ എന്നു തുടങ്ങുന്ന ഗാനമാണ് ഭാവന പങ്കുവെച്ചത്.

ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചിത്രമാണ് ഇന്‍സ്‌പെക്ടര്‍ വിക്രം. പ്രജ്വല്‍ ദേവരാജാണ് ചിത്രത്തിലെ ഭാവനയുടെ നായകന്‍. ഫെബ്രവരി ഒന്‍പതിനാണ് ചിത്രത്തിലെ ഈ ഗാനം റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രെമോഷന്‍ ഷൂട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു.

 

അടുത്തിടെ മൂന്നാം വിവാഹ വാര്‍ഷിക ആഘോഷിച്ച ഭാവന തന്റെ പങ്കാളിയെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു, ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളില്‍ ഞാന്‍ നിന്നെ തന്നെ തിരഞ്ഞെടുക്കും എന്നാണ് ഭാവന കുറിച്ചത്.

 

നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് തൃശൂര്‍ തിരുവമ്പാടി ക്ഷേത്ര നടയില്‍ വെച്ച് കന്നഡ നിര്‍മ്മാതാവ് നവീനിനെ ഭാവന വിവാഹം ചെയ്യുന്നത്. 2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഒരു നിര്‍മാതാവിന്റെ ജാഡയോ മോശമായ രീതിയിലുള്ള പെരുമാറ്റമോ നവീനില്‍ നിന്ന് ഉണ്ടായിരുന്നില്ല.

 

ഒരു മെസേജ് പോലും അനാവശ്യമായി നവീന്‍ അയച്ചിരുന്നില്ലെന്നും ഭാവന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നമ്മള്‍ എന്ന ചിത്രത്തിലൂടെ ഒരു നാടോടി പെണ്ണിന്റെ വേഷത്തിലായിരുന്നു ഭാവന മലയാളത്തിലെത്തുന്നത്. കരിപുരണ്ട പരിമളത്തെ മലയാളികള്‍ മറക്കില്ല. കാര്‍ത്തിക മേനോന്‍ എന്നായിരുന്നു ഭാവനയുടെ യഥാര്‍ത്ഥ പേര്. സിനിമയ്ക്കുവേണ്ടിയാണ് ഭാവന എന്ന പേര് ഇട്ടത്.

 

ക്രോണിക് ബാച്‌ലര്‍, സിഐഡി മൂസ, സ്വപ്‌നക്കൂട്, ദൈവനാമത്തില്‍, നരേന്‍, ചെസ്, ഛോട്ടാമുബൈ , ഹണി ബി,തുടങ്ങി നൂറോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ആദം ജോണ്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കന്നഡയില്‍ രണ്ട് മൂന്ന് ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നുമുണ്ട്.