ധോണിയുടെ കാമുകിയായി എത്തിയ താരം, ദിശയുടെ ഫോട്ടോകള്‍ വൈറല്‍

Updated: Thursday, February 18, 2021, 16:02 [IST]

എംഎസ് ധോണിയുടെ ജീവചരിത്രം സിനിമയാക്കിയപ്പോള്‍ കാമുകിയായി എത്തിയ നടിയാണ് ദിശ പട്ടാണി. സുശാന്ത് രജ്പുത് സിംഗിന്റെ നായികയെ ആരാധകര്‍ മറക്കില്ല. ഒരു ഫിറ്റ്‌നസ് പ്രേമിയാണ് ദിശ പട്ടാണി. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ്.

താരത്തിന്റെ പൂളില്‍ നിന്നുള്ള ബിക്കിനി ഫോട്ടോയാണ് വൈറലായത്.  താരത്തിന്റെ ശരീരത്തെ പുകഴ്ത്തിയുള്ള കമന്റുകളാണ് നിറഞ്ഞത്. ഫിറ്റായ ശരീരം ആരെയും ആകര്‍ഷിപ്പിക്കുന്നു. ലോഫര്‍ എന്ന ചിത്രത്തിലൂടെയാണ് ദിശ പട്ടാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ എംസ് ധോണിയിലൂടെയാണ് ദിശ ശ്രദ്ധേയമാകുന്നത്.

 

ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ച താരമാണ് ദിശ. ഇന്ന് ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടിമാരില്‍ മുന്‍നിരയില്‍ ദിശയുണ്ട്. അല്പവസ്ത്രധാരണയെ ചൊല്ലി ദിശയ്ക്കു നേരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ശരീരം ഇത്രയൊക്കെ തുറന്നു കാണിക്കണോ എന്നും സൗന്ദര്യം ഇങ്ങനെ തുറന്നു കാണിക്കരുതെന്നുമുള്ള വിമര്‍ശനങ്ങളാണ് നേരത്തെ ഉണ്ടായിരുന്നത്.

 

മലങ്ക്, ബാഗി 2, രാധേ, ഭാരത്, ഏക് വില്ലന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ദിശ പട്ടാണി അഭിനയിച്ചത്.