പലതവണ ഇരിക്കാന്‍ ആവശ്യപ്പെട്ടതാണ്, ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല, പാര്‍വ്വതിക്ക് ചുട്ടമറുപടിയുമായി നടി ഹണി റോസ്

Updated: Tuesday, February 9, 2021, 11:10 [IST]

അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നടിമാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന ആരോപണത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഹണി റോസ്. നടി പാര്‍വ്വതി തിരുവോത്ത് അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്തെത്തിയിരുന്നത്.

ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നും ഹണി റോസ് പറഞ്ഞു. ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല, ഇങ്ങനെ ഒരു വിവാദത്തെപ്പറ്റി അറിഞ്ഞതുമില്ല, പിന്നെ അതിനെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു അവിടെ നടന്നതെന്നും ഹണി വ്യക്തമാക്കുന്നു.

 

എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല, ഇവിടെ വന്നു ഇരിക്കൂ എന്ന് മറ്റു മെമ്പേഴ്‌സ് പറഞ്ഞതാണെന്നും ഹണി റോസ് പറയുന്നു. ഉദ്ഘാടനച്ചടങ്ങുകള്‍ക്കിടയിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനിടയില്‍ ആകസ്മികമായി ആരോ പകര്‍ത്തിയ ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചതെന്നും ഹണി റോസ് പറഞ്ഞു.

 

ഉദ്ഘാടന ചടങ്ങിനിടെ വേദിയുടെ അരികില്‍ അമ്മ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും ഇരിപ്പിടം ഇല്ലാതെ നില്‍ക്കുന്ന ഫോട്ടോ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. അമ്മ സംഘടനക്കകത്തെ ആണ്‍കോയ്മയാണ് ഈ ഫോട്ടോ എന്ന തരത്തില്‍ വിമര്‍ശനവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു.

 

അതേസമയം, ഡിസൈന്‍ സാരിയില്‍ നടി ഹണി റോസിന്റെ ഫോട്ടോഷൂട്ടും ശ്രദ്ധേയമായി. ട്രാന്‍സ്‌പെരന്റ് ടൈപ്പ് വൈറ്റ് സാരിയിലാണ് ഹണി റോസ് ചടങ്ങില്‍ പങ്കെടുത്തത്. ശരിക്കും മേഘത്തില്‍ നിന്നിറങ്ങി വന്ന മാലാഖയെ പോലുണ്ടെന്ന് ആരാധകര്‍ പറയുന്നു. മുടിയില്‍ മുല്ലപ്പൂ ചൂടി ആ പുഞ്ചിരി ആരെയും മയക്കുന്നു. വിഷ്ണു വെള്ളാടിന്റേതാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍.

 

ശ്രേഷ്ട മേക്കപ്പാണ് ഹണി റോസിനെ ഇത്ര ഭംഗിയായി അണിയിച്ചൊരുക്കിയത്. ഡിസൈന്‍ ബ്ലൗസാണ് ഇവിടെ ഹൈലൈറ്റ്. എന്തായാലും കോസ്റ്റിയൂ കലക്കിയെന്ന് ആരാധകര്‍ പറയുന്നു.