പൂളില്‍ ഇറങ്ങിയാല്‍ പിന്നെ രക്ഷയില്ല, താരത്തിന്റെ ചൂടന്‍ ഫോട്ടോകള്‍

Updated: Monday, February 22, 2021, 11:39 [IST]

നിങ്ങളുടെ തിങ്കളാഴ്ചത്തെ ശ്രദ്ധ എന്നു പറഞ്ഞാണ് നടി സണ്ണി ലിയോണിന്റെ ഫോട്ടോ എത്തിയത്. സണ്ണി ലിയോണ്‍ പൂളില്‍ ഇറങ്ങിയാല്‍ പിന്നെ രക്ഷയില്ലെന്ന് ആരാധകര്‍ പറയുന്നു. മഞ്ഞ പൂള്‍ ഡ്രസ്സിലാണ് താരത്തിന്റെ ചൂടന്‍ ഫോട്ടോകള്‍ എത്തിയത്.

പൂവാര്‍ ദ്വീപ് റിസോര്‍ട്ടിലെ ഫോട്ടോകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. സണ്‍ ഗ്ലാസ് വെച്ചുള്ള പോസിങ്ങാണ് ഫോട്ടോവിലുള്ളത്. കേരളത്തിലെത്തിയ സണ്ണി കേരള വസ്ത്രത്തിലും ഫോട്ടോഷൂട്ട് നടത്തിയിരുന്നു. 

 

ജനുവരി 21നാണ് തിരുവനന്തപുരത്ത് സണ്ണിയും കുടുംബവും എത്തിയത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, ആഷര്‍, നോഹ് എന്നിവരും ഒപ്പം ഉണ്ട്. ഇതിനിടയില്‍ സണ്ണി പണം വാങ്ങി പറ്റിച്ചെന്ന് പറഞ്ഞ് ഒരു മലയാളി രംഗത്തുവന്നിരുന്നു. 

 

ഷോപ്പ് ഉദ്ഘാടനം ചെയ്യാന്‍ പണം വാങ്ങി സണ്ണി പിന്നീട് കാലുമാറുകയായിരുന്നുവെന്നാണ് പരാതി ഉണ്ടായിരുന്നത്. എന്നാല്‍, അഞ്ച് തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പരിപാടി നടത്താനായില്ലെന്നാണ് സണ്ണി പറഞ്ഞത്. സംഘാടകരുടെ അസൗകര്യമാണ് ഇതിന് കാരണമായത്.