ഗ്ലാമറസിന് ഒട്ടും കുറവില്ല, വിമര്‍ശകര്‍ എന്തു പറഞ്ഞാലും കാര്യമാക്കില്ലെന്ന മട്ടില്‍ നടി ഇനിയ
Updated: Friday, February 5, 2021, 11:09 [IST]

ശരീര വണ്ണമൊന്നും നടി ഇനിയയ്ക്ക് പ്രശ്നമല്ല. അതീവ ഗ്ലാമറസായി ഞെട്ടിക്കുന്ന ഇനിയ വീണ്ടുമെത്തി. സോഷ്യല്‍ മീഡിയയില്‍ ഇനിയയുടേതായി പ്രചരിക്കുന്ന ഫോട്ടോകള്‍ അത്തരത്തിലാണ്. മൂന്നാറിലെ വെള്ളച്ചാട്ടത്തില്‍ നിന്നുള്ള ഫോട്ടോഷൂട്ടും ഗ്ലാമറസ് സാന്റയായി വന്നതും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

അതൊന്നും ഇനിയയ്ക്ക് പ്രശ്നമല്ല. വിമര്‍ശകരുടെ പ്രതികരണങ്ങളൊന്നും തന്നെ താരം ഗൗനിക്കാറുമില്ല. മഞ്ഞ ഫ്രോക്കിലാണ് ഇനിയ ഒടുവില്‍ എത്തിയ ഫോട്ടോഷൂട്ട്. അര്ദ്ധനഗ്നതയില് നിരവധി ഫോട്ടോഷൂട്ടുകള്‍ താരം നടത്തിയിട്ടുണ്ട്.

മാമാങ്കത്തില്‍ ഉണ്ണിനീലിയായി മമ്മൂട്ടിയുടെ നായികയായി എത്തിയ ഇനിയ ഞെട്ടിച്ചതാണ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തില്‍ പ്രേമമെന്താല് എന്താണ് പെണ്ണേ എന്നു തുടങ്ങുന്ന പാട്ടിന് ചുവടുവെച്ചതും ശ്രദ്ധേയമാണ്.

2005ലാണ് സൈറ എന്ന ചിത്രത്തിലൂടെ ഇനിയ മലയാള ചലച്ചിത്ര രംഗത്തെത്തുന്നത്. പിന്നീട് തമിഴ്, കന്നട, ഹോളിവുഡ് എന്നീ മേഖലയിലും ഇനിയ പ്രവര്‍ത്തിച്ചു കഴിഞ്ഞു. മോഡലിങ്ങാണ് താരത്തിന്റെ മറ്റൊരു ഇഷ്ട മേഖല.

നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്. വയലാര്‍ മാധവന്‍കുട്ടിയുടെ ഓര്‍മ്മ, ശ്രീഗുരുവായൂരപ്പന് എന്നീ പരമ്പരകളിലെ അഭിനയത്തിനുശേഷം കൂട്ടിലേക്ക് എന്ന ടെലിഫിലിമില്‍ അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. പിന്നീട് ഡോ. ബിജുവിന്റെ സൈറ (2006), വിജയകൃഷ്ണന്റെ ദലമര്‍മ്മരങ്ങള്‍ (2009), ഉമ്മ (2011) എന്നീ ചലച്ചിത്രങ്ങളിലും ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 2005-ല്‍ മോഡലിങ് രംഗത്തു സജീവമായിരുന്നപ്പോള്‍ മിസ് ട്രിവാന്‍ഡ്രമായി തെരഞ്ഞെടുക്കപ്പെട്ടു

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പ്രമേയമാക്കിയ സേക്രെഡ് ഫേസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇനിയ 2010-ല്‍ പാഠകശാലൈ എന്ന തമിഴ് ചലച്ചിത്രത്തിലും അഭിനയിച്ചു. 25ലധികം ചിത്രങ്ങളില്‍ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. തമിഴില്‍ ' ശ് ' എന്ന ചിത്രമാണ് ഇനിയയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം.

ഇനിയ ചിത്രം

ഇനിയ ചിത്രം

ഇനിയ ചിത്രം