എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍ എന്ന തെറ്റായ ധാരണ തിരുത്തേണ്ടിയിരിക്കുന്നു, വീണ്ടും ഇനിയയുടെ ഫോട്ടോ എത്തി
Updated: Friday, February 19, 2021, 13:25 [IST]

വീണ്ടും ഗ്ലാമര്‍ ലുക്കില്‍ നടി ഇനിയ എത്തിയിരിക്കുന്നു. വണ്ണമുള്ള ശരീരമാണെങ്കിലും ഗ്ലാമറാകാന്‍ ഇനിയയ്ക്ക് മടിയൊന്നുമില്ല. ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളാണ് ഇനിയ നടത്താറുള്ളത്. ഇപ്പോള്‍ കാണിച്ചാലെ ആളുകള്‍ കാണൂ.. മുത്തശ്ശിയായി കഴിഞ്ഞാല്‍ ആര് കാണാനാണെന്നാണ് വിമര്‍ശനത്തോട് ഇനിയ പ്രതികരിച്ചിരുന്നത്.
എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍ എന്ന തെറ്റായ ധാരണ തിരുത്തേണ്ടിയിരിക്കുന്നു, വീണ്ടും ഇനിയയുടെ ഫോട്ടോ എത്തി

വിമര്‍ശകര്‍ പല വാക്കുകള്‍ എനിക്ക് വേണ്ടി പ്രയോഗിക്കുന്നുണ്ട്. ആ ഇമോജൊക്കെ എനിക്കുണ്ടെന്ന് തന്നെയാണ് ഇനിയ പറയുന്നത്. അതില്‍ വിഷമം ഒന്നുമില്ല. ഇനിയയുടെ യങ് കാലത്ത് ഗ്ലാമര്‍ കാണിച്ചാലെ ആള്ക്കാറ് കാണു, 60-70 വയസ്സ് കഴിഞ്ഞ് കാണിച്ചാല്‍ ആരും കാണില്ല എന്നായിരുന്നു താരം പറഞ്ഞത്.

ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നവര്‍ എന്തിനും തയ്യാറെന്നും, അതുപോലെ എല്ലാം മൂടിപ്പുതച്ച് നടക്കുന്നവര്‍ മാന്യര്‍ ആണെന്നുമുള്ള തെറ്റായ ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇനിയ പറയുന്നു.

മലയാളത്തിലും തമിഴിലും അഭിനയിച്ച താരമാണ് ഇനിയ. ചെറിയ വേഷങ്ങളിലൂടെയാണ് മലയാളത്തില്‍ ഇനിയ എത്തിയിരുന്നത്. 2011ല്‍ വാഗൈ സൂടാ വാ എന്ന സിനിമയിലെ അഭിനയത്തിന് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയപ്പോഴാണ് ഇനിയയുടെ റേറ്റിംഗ് കൂടിയത്.

2013ല്‍ അയാള്‍ എന്ന ലാല്‍ നായകനായ സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. അമര്‍ അക്ബര്‍ അന്തോണിയില്‍ ബാര്‍ ഡാന്‍സറായി എത്തിയ വേഷമാണ് ഗ്ലാമറസ് പരിവേഷം നല്‍കിയത്. സ്വര്‍ണകടുവ, ആകാശമിട്ടായി, പരോള്‍, താക്കോല്‍, മാമാങ്കം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

























