മേക്കപ്പ് ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കല്‍, വസ്ത്രം മാറുന്നതിനുമുന്‍പ് സംഭവിച്ചത് കാണിച്ചുതന്ന് നടി ജാന്‍വി കപൂര്‍

Updated: Tuesday, February 2, 2021, 16:50 [IST]

ഒരു കാലത്ത് തെന്നിന്ത്യയെ കൈയ്യിലെടുത്ത നടിയായിരുന്നു ശ്രീദേവി. ഇപ്പോള്‍ മക്കളാണ് താരങ്ങള്‍. ശ്രീദേവി മരിച്ചതില്‍ പിന്നെ എല്ലാവരുടെയും ശ്രദ്ധ ജാന്‍വി കപൂറിലായിരുന്നു. താരത്തിന്റെ ഡാന്‍സും ഫോട്ടോഷൂട്ടും ശ്രദ്ധേയമാകാറുണ്ട്. അമ്മയെ പോലെ വലിയ നടിയാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

മേക്കപ്പ് ചെയ്യുന്നതിനിടെ ജാന്‍വിയുടെ കുസൃതിയാണ് ഇത്തവണ വൈറലാകുന്നത്. ഒരു പരിപാടിക്ക് വേണ്ടി ജാന്‍വി കപൂറിനെ സ്റ്റൈലിഷുമാര്‍ ഒരുക്കുകയാണ്. മുടി സ്റ്റൈലിഷ് ആക്കുമ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ് ജാന്‍വി. വസ്ത്രം ധരിക്കാന്‍ പാടുപെടുന്നതും മറ്റൊരു ഫോട്ടോയില്‍ കാണാം.

 

ധടക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ സിനിമയിലെത്തുന്നത്. സൈറത്ത് എന്ന മറാട്ടി ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു അത്. എന്നാല്‍ ചിത്രം പരാജയമാണ് ഏറ്റുവാങ്ങിയത്. ഗുഞ്ചന്‍ സക്‌സേന എന്ന ചിത്രത്തിലെ അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 

 

അമ്മയെ പോലെ തിരക്കുള്ള നടി അല്ലെങ്കിലും അഭിനയ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല ജാന്‍വി കപൂര്‍. നല്ലൊരു ഡാന്‍സറു കൂടിയാണ് ജാന്‍വി.