മുടിയൊക്കെ നരച്ച് വയസ്സത്തിയായോ ജ്യോതിര്‍മയി, പുതിയ ഫോട്ടോ കണ്ട് മലയാളികള്‍ക്ക് സഹിക്കാനാകുന്നില്ല

Updated: Monday, February 22, 2021, 12:28 [IST]

ഒരുകാലത്ത് മലയാളത്തില്‍ മുന്‍ നിര നായികമാരില്‍ ഒരാളായിരുന്നു നടി ജ്യോതിര്‍മയി. ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ജ്യോതിര്‍മയി. ആദ്യ വിവാഹവും പിന്നീടുണ്ടായ വിവാഹമോചനവുമെല്ലാം ജ്യോതിര്‍മയിയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് സംവിധായകന്‍ അമല്‍നീരദിനെ വിവാഹം ചെയ്തതതോടെ വീണ്ടും സിനിമാ പ്രവര്‍ത്തനത്തിലേക്ക് വന്നു.

സ്‌ക്രീനില്‍ സജീവമല്ലെങ്കിലും ഭര്‍ത്താവിനൊപ്പം സിനിമയുടെ അണിയറ പ്രവര്‍ത്തനത്തില്‍ സജീവമാണ് ജ്യോതിര്‍മയി. മൊട്ടയടിച്ച് കിടിലം മേക്കോവര്‍ നടത്തിയ ജ്യോതിര്‍മയിയെ മലയാളികള്‍ കണ്ടതാണ്. സോഷ്യല്‍ മീഡിയയില്‍ ജ്യോതിര്‍മയി സജീവമല്ലെങ്കിലും ഇടയ്ക്ക് താരത്തിന്റെ ഫോട്ടോ പലരുടെയും പേജുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 

 

നടി നസ്രിയയെ കെട്ടിപിടിച്ചിരിക്കുന്ന ഫോട്ടോയിലാണ് ജ്യോതിര്‍മയിയെ നീണ്ട ഇടവേളയക്ക് ശേഷം മലയാളികള്‍ കണ്ടിരുന്നത്. ഇപ്പോഴിതാ നസ്രിയ തന്നെ മറ്റൊരു ഫോട്ടോയും ഷെയര്‍ ചെയ്തിരിക്കുകയാണ്. അമല്‍ നീരദിന്റെ പുതിയ പടത്തിന് ക്ലാപ്പടിക്കുകയാണ് ജ്യോതിര്‍മയിയും നസ്രിയയും.  

 

താരത്തിന്റെ ലുക്ക് കണ്ടാണ് പലരും ഞെട്ടിയത്. ഷോര്‍ട്ട് മുടി മുഴുവന്‍ നരച്ചിരിക്കുന്നു. മുടി വെളുപ്പിച്ചതാണോ നരച്ചതാണോ എന്നാണ് സംശയം. എന്നാല്‍ മുന്‍പും നരച്ച മുടിയോടെ ജ്യോതിര്‍മയിയെ കണ്ടിട്ടുണ്ട്. ജ്യോതിര്‍മയി വയസ്സത്തിയായോ എന്നാണ് പലരുടെയും ചോദ്യം.

 

ഇതെന്തു കോലമാണെന്നും ആരാധകര്‍ ചോദിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഇരുവരും ചേര്‍ന്ന ക്ലാപ്പടിച്ചാണ് ചിത്രീകരണം തുടങ്ങിയത്. 

 

മുടിയൊക്കെ വളര്‍ത്തി കലിപ്പ് ലുക്കിലുള്ള മമ്മൂട്ടിയുടെ ഫോട്ടോ നേരത്തെ പുറത്തുവിട്ടിരുന്നു. ലോക്ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ കഥാപാത്രത്തിന് വേണ്ടിയായിരുന്നു. അമല്‍ നീരദിന്റെ തന്നെ ബിഗ് ബി രണ്ടാം ഭാഗം ബിലാല്‍ ചിത്രീകരണം തുടങ്ങാന്‍ ഇരിക്കുകയാണ്. ഭീഷ്മം നിര്‍മ്മിക്കുന്നത് ഫഹദ്-നസ്രിയ നിര്‍മ്മാണ കമ്പനിയാണ്.