വെഡ്ഡിങ് സീരീസിനുവേണ്ടി ഗ്ലാമറസായി നടി കാജല്‍ അഗര്‍വാള്‍
Updated: Tuesday, February 23, 2021, 17:40 [IST]

വിവാഹത്തിനുശേഷം വീണ്ടും ഗ്ലാമറസായി തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍. മാഗസീനിനുവേണ്ടിയാണ് കാജളിന്റെ ഫോട്ടോഷൂട്ട്. വിവിധ തരത്തിലുള്ള ലഹങ്ക ഡിസൈനുകളും സാരികളുമാണ് വേഷം. weddingvows.in വേണ്ടിയാണ് കാജളിന്റെ ഫോട്ടോഷൂട്ട്. ഇതിനിടയില്‍ ബ്ലാക് ഗൗണില്‍ അതീവ സുന്ദരിയായി താരം ഫോട്ടോഷൂട്ടും നടത്തി.

ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവിനെയാണ് കാജല്‍ വിവാഹം ചെയ്തിരുന്നത്. ഇരുവരുടെയും വിവാഹ ആഘോഷങ്ങള്‍ വൈറലായതാണ്. അടിപൊളി ഹണിമൂണ്‍ ട്രിപ്പും നടത്തി താരം.

അതേസമയം, തന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞ് കാജല്‍ രംഗത്തെത്തിയിരുന്നു. അഞ്ചാം വയസ്സിലാണ് തനിക്ക് ബ്രോങ്കിയല്‍ ആസ്തമ കണ്ടെത്തിയതെന്നും. ഇതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഔര്മവരുന്നത് ഭക്ഷണത്തില്‍ വരുത്തിയ കടുത്ത നിയന്ത്രങ്ങണളുമാണ്. തണുപ്പുകാലത്തും വേനല്‍ക്കാലത്തുമെല്ലാം പൊടിയും പുകയും ഒക്കെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കി.

ഇതോടെ എന്റെ രോഗലക്ഷണങ്ങളെല്ലാം വലിയ തോതില്‍ കൂടി. ഇവയെ കൈകാര്യം ചെയ്യാന്‍ ഇന്‍ഹേലറുകള്‍ ഉപയോഗിക്കുകയാണ് ഞാന്‍ ചെയ്തത്. ഉടന്‍ തന്നെ വലിയൊരു മാറ്റം എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. നമ്മുടെ നാട്ടില്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് ഇന്‍ഹേലറുകള്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗവും അതിന് തയ്യാറല്ല.

സോഷ്യല്‍ സ്റ്റിഗ്മയാണ് അതിന് കാരണം. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നു എന്നത് മോശം കാര്യമായി കാണേണ്ടതില്ല. ഇക്കാര്യങ്ങള്‍ നാമെല്ലാം മനസ്സിലാക്കണം. ഇതിനായി ഞാന്‍ #SayYesTolnhalers എന്ന ക്യാംപെയിന്റെ ഭാഗമാകുന്നുവെന്നും കാജല്‍ കുറിച്ചിരുന്നു.


