ഇതൊക്കെ വെച്ച് പിടിപിച്ചതല്ലേ? കമന്റിന് മറുപടി നല്‍കി നടി കവിത നായര്‍

Updated: Wednesday, February 17, 2021, 16:18 [IST]

ടെലിവിഷന്‍ മേഖലയിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടിയായിരുന്നു കവിത നായര്‍. സീരിയല്‍ മാത്രമല്ല സിനിമകളിലും കവിത അഭിനയിച്ചിട്ടുണ്ട്. മികച്ച ടെലിവിഷന്‍ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം നേടിയ താരം കൂടിയാണ് കവിത. നടി മാത്രമല്ല എഴുത്തുകാരിയും മോഡലുമാണ് കവിത.

നല്ല നര്‍ത്തകി കൂടിയാണ് കവിത നായര്‍. ഇപ്പോള്‍ താരം ബെംഗളൂരുവില്‍ ഭര്‍ത്താവിനൊപ്പമാണ്. കവിത നായര്‍ ഷെയര്‍ ചെയ്ത ഫോട്ടോവിന് വന്ന കമന്റാണ് ശ്രദ്ധേയമായത്. മൂക്കും താടിയെല്ലും സര്‍ജറിയിലൂടെ വെച്ചുപിടിപ്പിച്ചതല്ലേയെന്നാണ് ആരാധകന്റെ ചോദ്യം. എന്നാല്‍, കവിത മറുപടി നല്‍കിയതിങ്ങനെ. ദൈവം സഹായിച്ച് ഇതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ല. 

 

എന്നും ബോള്‍ഡായി അഭിപ്രായം പറയുന്നയാളാണ് കവിത. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൊന്‍പുലരി എന്ന പരിപാടിയുടെ അവതരണത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.