സിജു വിന്‍സന്റെ നായികയായി എത്തുന്ന ഈ സുന്ദരി ആരാണ്? സോഷ്യല്‍ മീഡിയ നിറയുന്നു ഈ മുഖം
Updated: Monday, February 22, 2021, 16:40 [IST]

ഈ ഗ്ലാമര്‍ നടി ആരാണ്? സിജു വില്‍സന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് കയദു ലോഹര്‍. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് താരം എത്തുന്നത്. വിനയന്റെ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഒരു ചരിത്ര സിനിമയാണിത്. ചിത്രത്തില്‍ ധീര വനിതയായിട്ടാണ് കയദു ലോഹര്‍ വേഷമിടുന്നത്.

തെന്നിന്ത്യ നടിയായും മോഡലായും തിളങ്ങി നില്ക്കുന്ന സുന്ദരിയാണിത്. കന്നഡ സിനിമയിലൂടെയായിരുന്നു കയദു ലോഹറിന്റെ സിനിമാ അരങ്ങേറ്റം. മുകില്പെട്ടെ എന്ന കന്നഡ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

മനുരാജ്ഞന് രവിചന്ദ്രനായിരുന്നു ചിത്രത്തിലെ നായകന്. ഐ പ്രേം യു എന്ന മറാത്തി സിനിമയിലും കയദു ലോഹര്‍ അഭിനയിച്ചിട്ടുണ്ട്. 2018 ല്‍ ടൈംസ് മാഗസിന്റെ ഫ്രഷ് ഫേസ് അവാര്‍ഡ് തേടിയെത്തിയത് കയദു ലോഹറിനെയായിരുന്നു.

മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ് കയദു ലോഹര്‍. കഴിഞ്ഞ ദിവസം താരം ഷെയര്‍ ചെയ്ത ബീച്ച് ബിക്കിനി ഫോട്ടോ വൈറലായിരുന്നു.






