ദൃശ്യത്തിലെ മേരി അത്ര സിപിംള്‍ അല്ല, കൃഷ്ണ പ്രഭ നന്ദി അറിയിക്കുന്നു
Updated: Tuesday, February 23, 2021, 12:56 [IST]

ദൃശ്യം ടു എന്ന വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ പറ്റിയ സന്തോഷം അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് നടി കൃഷ്ണ പ്രിയ. സംവിധായകന് ജിത്തു ജോസഫിനോടാണ് കൃഷ്ണ പ്രഭ നന്ദി അറിയിച്ചത്. മികച്ച പ്രതികരണങ്ങളോടെയാണ് ദൃശ്യം 2 മുന്നോട്ട് പോകുന്നത്. കൃഷ്ണപ്രഭയും തന്റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചുവെന്ന് പ്രേക്ഷകര്‍ പറയുന്നു.

ഇത്തവണയും നാടന്‍ വേഷത്തിലാണ് കൃഷ്ണ പ്രഭ എത്തിയത്. മലയാള ചലച്ചിത്ര രംഗത്ത് കൃഷ്ണ പ്രഭയ്ക്ക് ലഭിക്കാറുള്ളത് ഇത്തരം സെന്റി കഥാപാത്രങ്ങളാണ്. അത്തരം വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കൃഷ്ണ പ്രഭയ്ക്ക് സാധിക്കാറുണ്ട്. ജീവിതത്തില്‍ കൃഷ്ണ പ്രഭ അത്ര സിപിംള്‍ ഒന്നുമല്ല കെട്ടോ.

മോഡേണ്‍ ആണ് കൃഷ്ണ പ്രഭ. മുടിയൊക്കെ മുറിച്ച് മൊട്ടയടിച്ച് ഫ്രീക്കത്തിയായ കൃഷ്ണ പ്രഭയെ എല്ലാവരും കണ്ടതാണ്. മിനിസ്ക്രീന്‍ പരിപാടികളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് കൃഷ്ണപ്രഭ. ഒരു പ്രൊഫഷണല്‍ നര്‍ത്തകി കൂടിയാണ് കൃഷ്ണപ്രഭ.

കൃഷ്ണപ്രഭയുടെ മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അത് കണ്ട് നിരവധി ഫോണ്‍കോളും മെസേജും ലഭിച്ച സന്തോഷത്തിലാണ് താരമിപ്പോള്‍. താന്‍ സിനിമയിലെത്തിയിട്ട് ഏതാണ്ട് 15 വര്ഷത്തിലധികമയെന്നും ഇതാദ്യമായാണ് തനിക്ക് ഇത്രയും മികച്ചൊരു പ്രതികരണം പ്രേക്ഷകരില്‍ നിന്നും ലഭിച്ചതെന്നും റോള്‍ ചെറുതാണെങ്കിലും വളരെ നന്നായി ചെയ്തുവെന്ന് എല്ലാവരും പറഞ്ഞുവെന്നും താരം പറഞ്ഞു.

നല്ല കഥാപാത്രങ്ങള്‍ അത് ചെറുതായാലും ചെയ്യുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റിനെപ്പോലെ തന്റെയും ആഗ്രഹമാണെന്നും ദൃശ്യം പോലൊരു സിനിമയില്‍ ഭാഗമാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും കൃഷ്ണപ്രഭ പറഞ്ഞു. ലോക് ഡൗണ്‍ സമയത്ത് ജിത്തു സാറിനെ വിളിച്ചപ്പോഴാണ് ദൃശ്യം 2 വിനെ കുറിച്ചു അറിഞ്ഞതെന്നും തനിക്കും എന്തെങ്കിലും റോളുണ്ടെങ്കില്‍ തരണേയെന്ന് ചോദിച്ചിരുന്നുവെന്നും താരം പറഞ്ഞു.

ചെറിയ റോളായാലും തനിക്ക് കുഴപ്പമില്ല ഇത്രയും വലിയ സിനിമയുടെ ഭാഗമാകാന്‍ കഴിയുമല്ലോയെന്നും താന്‍ ജിത്തു സാറിനോട് പറഞ്ഞിരുന്നുവെന്നും അതിന് ശേഷം താന്‍ അത് മറന്നെങ്കിലും സാറ് റോള്‍ തന്നുവെന്നും താരം പറഞ്ഞു.
