പല തവണ സിനിമയില്‍ നിന്ന് വിട്ടുപോയിട്ടുണ്ട്, നടി ലെന തുറന്നുപറയുന്നു

Updated: Tuesday, March 2, 2021, 15:26 [IST]

മലയാള ചലച്ചിത്ര രംഗത്തെ ഒഴിച്ചുകൂടാനാകാത്ത താരമാണ് നടി ലെന. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ലെന മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. കാമുകിയായും ഭാര്യയായും എന്തിന് അമ്മയുടെ വേഷം വരെ ഒരു മടിയുമില്ലാതെ കൈകാര്യം ചെയ്ത താരമാണ് ലെന. അതും പൃഥ്വിരാജിനെ പോലുള്ള നടന്റെ അമ്മ വേഷം.

ലെന എന്നും മലയാളികള്‍ക്ക് പുതുമയാണ്. പല തവണ താന്‍ സിനിമ ഉപേക്ഷിച്ച് പോയതാണെന്നും എങ്കിലും സിനിമ തന്നെ തിരിച്ചു വിളിക്കുകയായിരുന്നെന്നും ലെന തുറന്നു പറയുകയാണ്. 

 

പല തവണ  സിനിമയില്‍ നിന്ന് വിട്ടുപോയിട്ടുണ്ട്. രണ്ടാംഭാവം കഴിഞ്ഞശേഷം ഞാന്‍ ഇനി ജോലിക്കുള്ള പ്രിപ്പറേഷന്‍സ് തുടങ്ങണമെന്ന് ആലോചിച്ചു.  ബോംബെയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ഡിഗ്രിയെടുക്കാന്‍ പോയി. ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നെ തിരിച്ച് സിനിമയിലേക്ക് തന്നെ വന്നു. 

 

പിന്നീട് 2004 ല്‍ കല്യാണം കഴിച്ച സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം മാറി നിന്നു. എന്നിട്ടും വീണ്ടും സിനിമയിലേക്ക് തിരിച്ചുവരേണ്ടി വന്നെന്നും ലെന പറയുന്നു.