മഡോണയുടെ കാമുകന് ഇതാണോ? ഗോസിപ്പുകളൊക്കെ സത്യമാകുന്നു
Updated: Tuesday, February 16, 2021, 15:39 [IST]

ഗോസിപ്പുകളൊക്കെ ശരിവെക്കുന്ന രീതിയിലുള്ള നടി മഡോണ സെബാസ്റ്റിയന്റെ പോസ്റ്റാണ് വൈറലാകുന്നത്. വാലന്റൈന്‍സ് ദിനം വരുന്നതിന്റെ മുന്നോടിയായിട്ടാണ് മഡോണ ഒരു ഫോട്ടോ ഷെയര്‍ ചെയ്തത്. സംഗീത സംവിധായകന് റോബി അബ്രഹാമിനൊപ്പമുള്ള സെല്‍ഫിയാണ് മഡോണ ഷെയര്‍ ചെയ്തത്.

ഇരുവരും പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ നേരത്തെ വന്നിരുന്നു. മുന്‍പും റോബി അബ്രഹാമിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. അടുത്ത സുഹൃത്തെന്നുള്ള രീതിയിലാണ് അന്ന് ക്യാപ്ഷനുകള്‍ ഇട്ടത്. ഏഴുവര്‍ഷമായി ഞാന്‍ നിന്നെ കണ്ടുമുട്ടിയിട്ട് എന്നുള്ള ക്യാപ്ഷനോടു കൂടിയാണ് ഇപ്പോള്‍ ഫോട്ടോ എത്തിയത്.

മഡോണ റോബി അബ്രഹാമിനെക്കുറിച്ച് പറഞ്ഞതിങ്ങനെ.. നിന്നോട് കൂട്ടുകൂടാന്‍ സാധിച്ചതും നിന്നെ അറിയാന്‍ സാധിച്ചതുമെല്ലാം എന്റെ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും എല്ലാം നീ കൂടെയുണ്ടായിരുന്നു. എല്ലാത്തിനും നന്ദി. ഒരുപാട് കഴിവുള്ളവനാണ് നീ. തീര്‍ച്ചയായും നീ ഉയരങ്ങളില്‍ എത്തും, ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്നാണ് മഡോണ പറഞ്ഞത്.

ഇരുവരും പ്രണയത്തിലാണോ എന്നാണ് ആരാധകരുടെ ചോദ്യം. മഡോണ ഒരു നടിയാകുന്നതിനുമുന്പ് ഒരു നല്ല പാട്ടുകാരിയാണ്. മഡോണയുടെ മ്യൂസിക് ബാന്‍ഡും ശ്രദ്ധേയമാണ്. മഡോണയ്ക്ക് സുഹൃത്തുക്കളായി കൂടുതല്‍ ഉള്ളതും സംഗീത മേഖലയിലുള്ളവരാണ്.

തീവ്രം, യൂ ടൂ ബ്രൂട്ടസ്, രാസ്പുടിന്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി സംഗീത സംവിധാനം ചെയ്തയാളാണ് റോബി. റോബിയുടെ ട്രൂപ്പിലെ ഗായിക കൂടിയാണ് മഡോണ. 2018 മുതല്‍ ഇരുവരും പ്രണയത്തിലാണെന്നുള്ള ഗോസിപ്പ് വന്നിരുന്നു. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മഡോണ അഭിനയരംഗത്ത് കടക്കുന്നത്. പിന്നീട് തമിഴിലേക്കാണ് മഡോണ പോയത്. തമിഴില്‍ ഒട്ടേറെ അവസരങ്ങള്‍ വന്നെത്തുകയായിരുന്നു. കാതലും കടന്തു പോകും, കാവന്, പാപാണ്ഡി, ജുംഗ,വാനം കൊട്ടട്ടും തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തില്‍ കിംഗ് ലയര്‍, ഇബിലീസ്, വൈറസ്, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. റോബി അബ്രഹാമുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തോട് മഡോണ ഇതുവരെ പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ പ്രതികരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

