12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി കാസ്റ്റിങ് കോള്‍ നടത്തി, തുറന്നുപറഞ്ഞ് നടി മംമ്ത

Updated: Friday, February 26, 2021, 12:20 [IST]

സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് തുറന്ന് പറഞ്ഞ് പല നടിമാരും രംഗത്തെത്തിയത് വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. പല പ്രമുഖ നടന്മാരും ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടിട്ടുമുണ്ട്. കാസ്റ്റിങ് കോള്‍ നടന്ന സംഭവം പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുകയാണ്.

12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി ഒരു കാസ്റ്റിങ് കോള്‍ വിളിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവത്തെപ്പറ്റി ഒരു സംവിധായകന്‍ പറഞ്ഞ കാര്യങ്ങളാണ് മംമ്ത തുറന്ന് പറഞ്ഞത്.. ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടിയെന്നാണ് മംമ്ത പറയുന്നത്.

 

എത്തിച്ചേര്‍ന്ന കുട്ടികളെല്ലാം തങ്ങള്‍ മുതിര്‍ന്നവരായി കഴിഞ്ഞു എന്ന് സ്ഥാപിക്കാനായി നടത്തിയ ശ്രമത്തെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് നടി പറയുന്നു.

 

നിഷ്‌കളങ്കമായ ഒരു മനസ് ഇപ്പോഴത്തെ കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുറുക്കുവഴി തേടി പോകുന്നവര്‍ക്ക് പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരും. ആത്മാഭിമാനത്തെ ത്യജിക്കാന്‍ നമ്മുടെ കുട്ടികള്‍ തയ്യാറാകരുത് എന്നേ എനിക്ക് പറയാനുള്ളൂവെന്നും മംമ്ത പറഞ്ഞു.