മമ്മൂട്ടിയുടെ അനിയത്തിയാകാനുള്ള ഭാവമാണോ? മഞ്ജുവിന്റെ സ്റ്റൈല്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍

Updated: Thursday, February 4, 2021, 18:53 [IST]

പ്രായം കൂടുംതോറും സൗന്ദര്യം വര്‍ദ്ധിക്കുന്ന ഒരു നടന്‍ ആരാണെന്ന് ചോദിച്ചാല്‍ മലയാളികള്‍ കണ്ണും പൂട്ടി ഒരു ഉത്തരം പറയും അത് മമ്മൂട്ടിയാണെന്ന്. നടിമാരില്‍ അത്തരമൊരു വിശേഷണം ആര്‍ക്കും കിട്ടിയിട്ടില്ല. എന്നാല്‍, ഇപ്പോള്‍ അങ്ങനെയൊരു വിശേഷണം നമ്മടെ ലേഡീ സൂപ്പര്‍ സ്റ്റാറിന് കൊടുക്കാമെന്നാണ് മലയാളികള്‍ പറയുന്നത്. മഞ്ജു വാര്യരുടെ സൗന്ദര്യം കണ്ട് കണ്ണു തള്ളിയിരിക്കുകയാണ്.

ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ ഇത് എന്തിനുള്ള പുറപ്പാടാണെന്നാണ് ആരാധകര്‍ ചോദിച്ചത്. പ്രായം കുറഞ്ഞ് വരികയാണോ എന്നും മലയാളികള്‍ ചോദിക്കുന്നു. മമ്മൂക്കയുടെ അനിയത്തിയാകാനുള്ള പുറപ്പാടാണോ എന്നും ചോദ്യമുണ്ട്. ഇപ്പോഴും കണ്ടാല്‍ കോളേജ് കുമാരി ആണെന്നേ തോന്നുകയുള്ളൂ.

 

മഞ്ജുവിന്റെ സൗന്ദര്യ രഹസ്യം പലപ്പോഴും ചര്‍ച്ചയായിരുന്നു. എങ്ങനെയാണ് ഈ ശരീരം ഇങ്ങനെ ഒരുപോലെ നിലനിര്‍ത്താന്‍ സാധിക്കുന്നതെന്നാണ് പലരുടെയും സംശയം. കാരണം, മഞ്ജു വര്‍ക്കൗട്ട് ചെയ്യുന്ന ഒരാളല്ലെന്ന് വ്യക്തമാക്കിയതാണ്. ഇതിനായി പ്രത്യേകിച്ച് ഒരു ഡയറ്റും ചെയ്യാറില്ലെന്നുമാണ് താരം പറഞ്ഞത്.

 

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയൊന്നും താരത്തിനില്ല. ആ സിപിംള്‍സിറ്റിയാണ് താരത്തെ വേറിട്ടതാക്കുന്നത്. സിപിംള്‍ വസ്ത്രങ്ങളും മേക്കപ്പുമാണ് താരം ഉപയോഗിക്കാറുള്ളത്. മുടിയൊക്കെ മുറിച്ച് ഷോര്‍ട്ട് സ്‌റ്റൈലിലാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്.

 

ജീന്‍സും ഷര്‍ട്ടുമാണ് വേഷം. ശരിക്കും കോളേജ് കുമാരിയെ പോലെ തന്നെ. ഒരു കാലത്ത് നാടന്‍ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട താരമായിരുന്നു മഞ്ജു. നീണ്ട മുടിയും നാടന്‍ ശൈലിയും. ലോക്ഡൗണൊക്കെ കഴിഞ്ഞപ്പോള്‍ മഞ്ജു ഷൂട്ടിങ് തിരക്കിലാണ്. തമിഴില്‍ പോയി ഒരു കലക്ക് കലക്കി വന്ന താരവുമാണ് മഞ്ജു. ധനുഷിന്റെ അസുരന്‍ അത്രമാത്രം മികച്ചതായിരുന്നു. 

ലളിതം സുന്ദരം, ദി പ്രീസ്റ്റ് എന്നീ സിനിമകളാണ് മഞ്ജുവിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം. ദി പ്രീസ്റ്റില്‍ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരിക്കുകയാണ് മഞ്ജു. സഹോദരന്‍ മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ഈ രണ്ട് ചിത്രങ്ങളും മഞ്ജുവിന് ഏറെ പ്രത്യേകതയുള്ളതാണ്.