തന്റെ മകനും മരുമകളും വീട്ടിലെത്തി എല്ലാ സാധനങ്ങളും കൊണ്ടുപോയി, ചിരട്ടയെടുത്ത് തെണ്ടാന്‍ പറഞ്ഞു, നടി മീനയുടെ അവസ്ഥയിങ്ങനെ

Updated: Saturday, January 30, 2021, 16:23 [IST]

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ കലാഭവന്‍ മണിയുടെ അമ്മ വേഷം ചെയ്ത് മലയാളികളെ കരയിപ്പിച്ച താരമാണ് മീന ഗണേഷ്. മീന ഗണേഷ് എന്ന അമ്മ ഇപ്പോള്‍ എവിടെയാണ്. കുറച്ച് നാളായി സിനിമയില്‍ നിന്ന് അപ്രത്യക്ഷമാണ് മീന ഗണേഷ്. പ്രായമാകാം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് ആരാധകര്‍ കരുതി. എന്നാല്‍, തന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തി ആ അമ്മ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മകന്‍ ഉപേക്ഷിച്ച താരം ഇപ്പോള്‍ ഒറ്റയ്ക്ക് ഒരു വീട്ടില്‍ താമസിക്കുകയാണ്. മീന എന്ന അമ്മ പറയയുന്നതിങ്ങനെ..

വളരെ കഷ്ടപ്പെട്ടാണ് ഞാനും ഭര്‍ത്താവും മക്കളെ വളര്‍ത്തിയത്. ഭര്‍ത്താവ് മരിച്ചുവെങ്കിലും ഞാന്‍ നന്നായി മക്കളെ വളര്‍ത്തി. എന്നാല്‍ എന്റെ മകന്‍ എന്നെ ഉപേക്ഷിച്ചുവെന്ന് കരഞ്ഞുകൊണ്ട് ആ അമ്മ പറയുന്നു. മകള്‍ മാത്രമാണ് കൂടെയുള്ളത്.അവല്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തരുന്നുണ്ട്. ഞാന്‍ ഈ വീട്ടില്‍ ഒറ്റയ്ക്കായതുകൊണ്ട് ഒരു ദിവസം നാല് തവണയെങ്കിലും ഫോണ്‍ വിളിക്കും. വീട്ടില്‍ ചെന്ന് നില്‍ക്കാന്‍ എന്നും പറയും. പക്ഷെ ഞാന്‍ പോയില്ല. എന്റെ ജീവിതത്തിലെ എല്ലാ കടമകളും ഞാന്‍ ചെയ്തു കഴിഞ്ഞു. ഇനി ആത്മഹത്യ ചെയ്താലോ എന്നു വരെ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും മീന പറയുന്നു.

 

പക്ഷെ കൊച്ചുമക്കളുടെ മുഖമാണ് അതില്‍ നിന്നൊക്കെ പിന്തിരിപ്പിക്കുന്നത്. ഞാന്‍ എന്റെ ജീവിതത്തില്‍ ഒരു അബദ്ധം കാണിച്ചു. എന്നോട് എന്റെ മകന്‍ സ്‌നേഹം നടിച്ച് എന്റെ വീടും വസ്തുവും അവന്റെ പേരില്‍ എഴുതി വാങ്ങി. ഞാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നുവെന്നും മീന പറയുന്നു. മകനും അവന്റെ ഭാര്യയും കൂടിവന്നു ഈ വീട്ടിലെ മിക്‌സി, ഫ്രിഡ്ജ്, അലമാര, കട്ടില്‍ തുടങ്ങിയതെല്ലാം എടുത്തുകൊണ്ടു പോയെന്നും മീന പറയുന്നു. ഭിക്ഷയാചിക്കാന്‍ രണ്ട് പാത്രമെങ്കിലും വെച്ചിട്ട് കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ ചിരട്ടയെടുത്ത് കൊണ്ടുപോയി തെണ്ടാന്‍ ആണ് മരുമകള്‍ പറഞ്ഞതെന്നും മീര ഗണേഷ് വിഷമത്തോടെ പറയുന്നു.