പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മുത്തുമണിയുടെ ആദ്യ കണ്‍മണിയെത്തി

Updated: Wednesday, February 3, 2021, 10:21 [IST]

നടി മുത്തുമണിക്കും സംവിധായകന്‍ അരുണിനും ആണ്‍ കുഞ്ഞ് പിറന്നു.  15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരുടെയും ജീവിതത്തിലേക്ക് അവന്‍ എത്തുന്നത്. കഴിഞ്ഞ ദിവസം നിറവയറുമായി നില്‍ക്കുന്ന മുത്തുമണിയുടെ ഫോട്ടോ വൈറലായിരുന്നു.

2006ലാണ് അരുണും മുത്തുമണിയും വിവാഹിതരായത്. അഭിഭാഷകയായി എന്റോള്‍ ചെയ്തതിനു ശേഷമാണ് മുത്തുമണി സിനിമയിലെത്തിയത്. സത്യന്‍ അന്തിക്കാടിന്റെ 'രസതന്ത്രം' എന്ന ചിത്രത്തിലൂടെയാണ് മുത്തുമണി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 

 

മുത്തുമണിയും അരുണും നാടകത്തില്‍ നിന്നാണ് സിനിമയിലേക്കെത്തിയത്. നെല്ലിക്ക എന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയില്‍ തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫൈനല്‍ എന്ന സിനിമ സംവിധാനം ചെയ്തത് അരുണാണ്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. മണിയന്‍പിളള രാജുവായിരുന്നു ഫൈനല്‍സ് നിര്‍മ്മിച്ചത്. മണിയന്‍പിള്ളയുടെ മകനാണ് നായകനായി എത്തിയത്. സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിളള രാജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

 

തേവര സേക്രഡ് ഹാര്ട്ട്  കോളേജിലെ അധ്യാപകന്‍ കൂടിയാണ് അരുണ്‍. അനുഗ്രഹീതന്‍ ആന്റണി, വര്‍ത്താമാനം തുടങ്ങിയ സിനിമകളാണ് മുത്തുമണിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങള്‍.